
കണ്ണൂര്‍: ഒരു വര്‍ഷത്തിനിടയില്‍ ഒരു ചാക്ക് സിമന്റിന് വര്‍ധിച്ചത് നൂറ് രൂപയിലധികം. രണ്ടുമാസത്തിനിടയിലെ വര്‍ധന മുപ്പതിലധികം രൂപ. കോവിഡിനുശേഷം നിര്‍മാണമേഖല സജീവമായതോടെയാണ് സിമന്റ് വില ഉയരാന്‍ തുടങ്ങിയത്. കമ്പി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലയും കുതിക്കാന്‍ തുടങ്ങിയതോടെയാണ് നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയിലായത്.
വീട് നിര്‍മാണം നടത്തുന്ന സാധാരണക്കാരെയും വന്‍കിട കരാറുകാരെയും നിര്‍മാണസാമഗ്രികളുടെ വിലക്കയറ്റം ഒരുപോലെ ബാധിച്ചു. കോണ്‍ക്രീറ്റ് കട്ടകള്‍, ഇന്റര്‍ലോക്ക് തുടങ്ങിയവയുടെ നിര്‍മാണവും തളര്‍ച്ചയിലായി.
50 കിലോ സിമന്റ് ചാക്കിന്റെ ശരാശരി ചില്ലറവില ഇപ്പോള്‍ 450 രൂപയോളം. ഇതേരീതിയില്‍ വില ഉയര്‍ന്നാല്‍ അടുത്തമാസത്തോടെ 500 രൂപയിലെത്തുമെന്ന് വ്യാപാരികള്‍ പറയുന്നു. ചില ബ്രാന്‍ഡുകളുടെ വിലയില്‍ കഴിഞ്ഞമാസം നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഇപ്പോള്‍ വീണ്ടും പഴയ നിലയിലെത്തി. ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള എ.സി.സി. സിമന്റിനാണ് ഏറ്റവും ഉയര്‍ന്ന വില.
കല്‍ക്കരി, വൈദ്യുതി, ഡീസല്‍ എന്നിവയുടെ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചതാണ് സിമന്റ് വില കുത്തനെ ഉയരാന്‍ കാരണമായതായി കമ്പനികള്‍ പറയുന്നതെന്ന് സിമന്റ് മൊത്ത വ്യാപാരികളായ കെ.കെ.അബ്ദുള്‍ നാസറും റോബിന് ജോസഫും പറയുന്നു. ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് സിമന്റ് കൂടുതലും കേരളത്തിലെത്തുന്നത്.
പൂഴ്ത്തിവെപ്പ് പതിവ് രീതി
സിമന്റ് വില താഴാതിരിക്കാന്‍ വന്‍കിട കമ്പനികള്‍ ഉത്പന്നം പൂഴ്ത്തിവെക്കുന്നത് പതിവാണെന്ന് സിമന്റ് ഡീലേഴ്സ് അസോസിയേഷന് ആരോപിക്കുന്നു.
ശങ്കര്‍, അള്‍ട്രാടെക്, ഡാല്‍മിയ, രാംകോ എന്നീ കമ്പനികളുടെ ഗോഡൗണുകള്‍ കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ അടച്ചിട്ടത് കൃത്രിമക്ഷാമം സൃഷ്ടിക്കാനാണെന്ന് അസോസിയേഷന് ആരോപിക്കുന്നു.
വ്യാഴാഴ്ച കണ്ണൂരിലെ സിമന്റ് മൊത്തവില. (ബ്രാക്കറ്റില്‍ ചില്ലറ വില)
എ.സി.സി. സുരക്ഷ-470 (490), എ.സി.സി. കോണ്‍ക്രീറ്റ് പ്ലസ്-490 (520), ചെട്ടിനാട്-430 (450), ഡാല്‍മിയ 440 (450), ഭാരതി-430 (450), സുഫാരി-390 (410), ജെ.കെ.സൂപ്പര്‍-425 (450), ജെ.കെ.ഒ.പി.സി. 440 (460).
Content Highlights: severe crisis in the construction sector, price hike for cement, myhome
Published: 11 Nov 2022, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented