ഫ്രണ്ട്‌സ് എന്ന ടി.വി സീരീസ്സിലൂടെ ജനപ്രീതിയാര്‍ജിച്ച താരമാണ് ജെനിഫര്‍ ആനിസ്റ്റണ്‍. താനൊരു അഭിനേത്രി ആയില്ലായിരുന്നെങ്കില്‍ ഇന്റീരിയര്‍ ഡിസൈനര്‍ ആകുമായിരുന്നെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു വീട്ടില്‍ ആവശ്യം വേണ്ടത് എന്തൊക്കെയെന്ന് ഒറ്റനോട്ടത്തില്‍ മനസിലാക്കുന്ന താന്‍ ഡിസൈനിങ്ങിന്റെ എല്ലാ ഘട്ടങ്ങളെയും ഇഷ്ടപ്പെടുന്നുവെന്നും പറഞ്ഞു.
"ഒരു വീട്ടില്‍ അവശ്യം വേണ്ടത് എന്തൊക്കെയെന്ന് ഒറ്റനോട്ടത്തില്‍ എനിക്ക് മനസിലാകും. അതൊരു രസകരമായ സംഗതി കൂടിയാണ്. ചിലര്‍ അതിനെ ഭയത്തോടെ നോക്കി കാണുന്നു. ഞാന്‍ ഡിസൈനിങ്ങിന്റെ പല ഘട്ടങ്ങളിലൂടെയും വളരുന്നുവെന്നാണ് കരുതുന്നത്", താരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
1965-ല്‍ ആര്‍ക്കിടെക്ടായ എ.ക്വിന്‍സി ജോണ്‍സ് ഡിസൈന്‍ ചെയ്ത ഒരു വസതിയും താരത്തിനുണ്ട്. തന്റെ ഡിസൈനിങ് പരീക്ഷണങ്ങളെല്ലാം ഈ വീട്ടിലാണെന്നാണ് ജെനിഫര്‍ പറയുന്നത്.
ഡിസൈനിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശം ജെനിഫറിന്റെ സ്വന്തം വീട്ടിലും കാണാം. 2011-ലാണ് താരം 2.1 കോടി വിലമതിക്കുന്ന ബെല്‍ എയര്‍ എസ്റ്റേറ്റ് സ്വന്തമാക്കുന്നത്. മുന്‍ഭര്‍ത്താവായ ജസ്റ്റിന്‍ തെറോക്‌സിനൊപ്പമാണ് ഇത് സ്വന്തമാക്കിയത്. രണ്ട് വര്‍ഷമെടുത്തു സ്വന്തം ശൈലിയിലേക്ക് വീട് ജെനിഫര്‍ മാറ്റിയെടുത്തെങ്കിലും 2018-ല്‍ താരദമ്പതിമാര്‍ വേര്‍പിരിഞ്ഞു. അമേരിക്കന്‍ താരമാണ് ജസ്റ്റിന്‍.
ലോസ് ഏഞ്ചല്‍സില തന്റെ വീടിനെ കുറിച്ചുള്ള വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസിന് 2019-ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ ജെനിഫര്‍ പറയുന്നുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോംബിനേഷനിലാണ് വീട് ഒരുക്കിയിരിക്കുന്നത്. വീടിന്റെ ചില ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു.
ആര്‍ക്കിടെക്ചറല്‍ ഡൈജസ്റ്റിന് 2018-ല്‍ നല്‍കിയ ഒരു അഭിമുഖത്തിലും തന്റെ വീടിനെ കുറിച്ച് ജെനിഫര്‍ വാചാലയാകുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ ഒപ്ര വിന്‍ഫ്രിയുടെ മോണ്‍ടസീറ്റോ ഫാംഹൗസ് 1.48 ലക്ഷം രൂപയ്ക്ക് ജെനിഫര്‍ സ്വന്തമാക്കിയിരുന്നു. ആര്‍ക്കിടെക്ചര്‍ മേഖലയില്‍ പ്രശസ്തി നേടിയ പലരും ഡിസൈന്‍ ചെയ്ത വീടുകള്‍ താരത്തിന് പല ഇടങ്ങളിലായിട്ടുണ്ട്.
Content Highlights: jennifer aniston about her passion towards interior designing
Published: 06 Sept 2023, 09:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented