ഈ വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ എമിറേറ്റില്‍ 170 കോടി ഡോളര്‍ മൂല്യമുള്ള 105 ആഡംബര ഭവനങ്ങളുടെ വില്‍പന നടന്നതായി ആഗോള പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആദ്യ പാദത്തില്‍ 62.8 കോടി ഡോളറിന്റെ ഇടപാടുകളുമായി പാം ജുമൈരയാണ് ഒന്നാം സ്ഥാനത്തുള്ളത്.
ആഡംബര ഭവന വില്‍പനയില്‍ ജുമൈര ബേ ഐലന്‍ഡ്, ദുബായ് ഹില്‍സ് എസ്റ്റേറ്റ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു കോടി ഡോളറിന് മുകളില്‍ മൂല്യമുള്ള 431 ആഡംബര വീടുകളാണ് ദുബായില്‍ വിറ്റുപോയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശതകോടീശ്വരന്മാര്‍ എമിറേറ്റിലേക്ക് ചേക്കേറുന്നത് ആഡംബര ഭവനങ്ങളുടെ വില്‍പനയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
ലോകമെമ്പാടുമുള്ള 24 ശതകോടീശ്വരന്മാര്‍ യു.എ.ഇ. യില്‍ താമസിക്കുന്നതായി ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ സമ്പന്നര്‍ താമസിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു.എ.ഇ. 22-ാം സ്ഥാനത്തുണ്ട്. അതേസമയം ഇതേ വിഭാഗത്തിലെ നഗരങ്ങളുടെ പട്ടികയില്‍ ആഗോളതലത്തില്‍ ദുബായ് 22-ാം സ്ഥാനത്തുണ്ട്.
21 ശതകോടീശ്വരന്മാരാണ് ദുബായിലുള്ളത്. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 1500-ലേറെ കോടീശ്വരന്മാര്‍ യു.കെ.യില്‍ നിന്ന് ദുബായിലേക്ക് കുടിയേറിയതായി ന്യൂവേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights: dubai luxury property prices soar amid high overseas demand and falling supply
Published: 18 Apr 2024, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented