
ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ജൂലായ് 12 ന് നടക്കുന്ന അത്യാഡംബരവിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും പൊടിപൊടിക്കുകയാണ്. അംബാനി കുടുംബത്തിലെ വിവാഹത്തോടനുബന്ധിച്ച് മുംബൈയിലെ ഒട്ടുമിക്ക ഹോട്ടലുകളിലും ബുക്കിങ്ങും അതോടൊപ്പം റൂംറേറ്റും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.
വിവാഹച്ചടങ്ങ് നടക്കുന്ന ബാന്ദ്ര-കുര്‍ള കോംപ്ലക്‌സിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന് സമീപമുള്ള രണ്ട് പ്രമുഖ ഹോട്ടലുകളിലെ മുറികളെല്ലാം തന്നെ സോള്‍ഡ് ഔട്ട് എന്നാണ് ട്രാവല്‍ ആന്‍ഡ് ഹോട്ടല്‍ വെബ്‌സൈറ്റുകളില്‍ കാണുന്നത്. ഹോട്ടലുകളില്‍ ഒന്നില്‍ ജൂലായ് 14 ന് ബുക്കിങ് ലഭ്യമാണ്. പക്ഷേ 91,350 രൂപയാണ് ഒരു രാത്രിയിലെ നിരക്ക്. സാധാരണയായി ഇവിടെ ഒരു രാത്രി 13,000 രൂപയാണ് നിരക്ക്.
ട്രാവല്‍ ബുക്കിങ് വെബ്‌സൈറ്റുകളില്‍ ലഭ്യമായ വിവരമനുസരിച്ച് ജൂലായ് 9 ന് ട്രിഡെന്റ്, ബികെസിയില്‍ നികുതിയ്ക്ക് പുറമേ 10,250 രൂപയാണ് നിരക്ക്. ജൂലായ് 15 ന് നികുതിയ്ക്ക് പുറമേ 16,750 രൂപയാണ് കാണിക്കുന്നത്. ജൂലായ് 16 ന് അല്‍പം കുറഞ്ഞ് 13,750 രൂപയും. ജൂലായ് 10 മുതല്‍ ജൂലായ് 14 വരെ മുറികള്‍ ഒഴിവില്ല എന്നാണ് വെബ്‌സൈറ്റുകളിലെ സ്റ്റാറ്റസ്.
ബികെസിയിലെ സോഫിറ്റല്‍ ഹോട്ടലിലാകട്ടെ ജൂലായ് 9 ന് നികുതിയ്ക്ക് പുറമേ 13,000രൂപയാണ് റേറ്റ്, ജൂലായ് 12 ന് 30,150 രൂപ, 13 ന് 40,590, ജൂലായ് 14 ന് 91, 350 രൂപ, ജൂലായ് 15 ന് 16, 560 രൂപ, ജൂലായ് 16 ന് 13, 680 രൂപ ഇങ്ങനെ പോകുന്നു നിരക്ക്. ജൂലായ് 10,11 തീയതികളില്‍ ബുക്കിങ് ലഭ്യമല്ല. വെബ്‌സൈറ്റുകളില്‍ 'സോറി' എന്ന സന്ദേശം മാത്രമാണ് ഈ ദിവസങ്ങളില്‍ താമസസൗകര്യം തിരഞ്ഞാല്‍ ലഭ്യമാകുന്നത്. അതേസമയം, ഗ്രാന്‍ഡ് ഹയാത്ത്, താജ് സാന്താക്രൂസ്, താജ് ബാന്ദ്ര തുടങ്ങിയ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ മുറികള്‍ ലഭ്യമാണ്.
ബികെസി കോംപ്ലക്‌സില്‍ നിരവധി എ ഗ്രേഡ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വണ്‍ ബികെസി, ദ ക്യാപിറ്റല്‍, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യന്‍ ഓയില്‍ ഗോദ്‌റെജ് ബികെസി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിസര്‍വ് ബാങ്ക്, നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ ആസ്ഥാനങ്ങള്‍ ഇവിടെയുണ്ട്. ജൂലായ് 12 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ജിയോ വേള്‍ഡ് കണ്‍ലെന്‍ഷന്‍ സെന്ററിലേക്ക് ബന്ധപ്പെടുന്ന എല്ലാ റോഡുകളിലും ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തി മുംബൈ പോലീസ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ ജീവനക്കാരോട് വര്‍ക്ക്-ഫ്രം-ഹോമിന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
വിവാഹത്തിനെത്തുന്ന അതിഥികളുടെ താമസസൗകര്യത്തെ കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ജൂലായ് അഞ്ചിന് പോപ് സെന്‍സേഷന്‍ ജസ്റ്റിന്‍ ബീബറിന്റെ ഷോ നടന്നിരുന്നു. അടുത്ത ദിവസങ്ങളില്‍ നിരവധി സെലിബ്രിറ്റികളും മറ്റ് പ്രമുഖ വ്യക്തികളും വിവാഹാഘോഷത്തിനായി എത്തിച്ചേരുമെന്നാണ് കരുതപ്പെടുന്നത്.
ജൂലായ് 12 നാണ് വിവാഹമെങ്കിലും ആഘോഷപരിപാടികള്‍ ജൂലായ് 13 വരെ നീളും. 13 ന് ശുഭ് ആശിര്‍വാദ്, 14 ന് വെഡ്ഡിങ് റിസപ്ഷന്‍-മംഗള്‍ ഉത്സവ് എന്നിവ നടക്കും.
Content Highlights: Ambani Wedding All Five Star Hotels In BKC Sold Out Rate Soars To Nearly One Lakh Per Night
Published: 08 Jul 2024, 05:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented