
''ക്യൂബ് '', വയനാട് മാനന്തവാടി കൊയിലേരിക്കടുത്ത് കബനീ നദിക്കരയിലാണ് കോവിഡ് കാലം ജീവിത ശൈലിയിൽ വരുത്തിയ മാറ്റങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ക്വാറന്റീനിൽ കഴിയാനും വീട്ടിലിരുന്ന് ജോലി ചെയ്യാനും വേണ്ട സൗകര്യങ്ങൾ വേണം അങ്ങനെയാണ് ''ക്യാബിൻ ഹോം'' എന്ന സങ്കൽപ്പം കേരളത്തിലേക്കും എത്തുന്നത്.
കുറഞ്ഞ ചെലവിൽ ഒരു കുഞ്ഞുവീട്
ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരായ റിട്ട.കമാൻഡർ മഹിമ മരിനും ദിലീപ് ബാബയും അവധി ദിവസങ്ങൾ ചെലവഴിക്കാനാണ് നാടായ കൊയിലേരിയിൽ എത്തിയിരുന്നത്. ഇതര സംസ്ഥാനത്ത് വരുന്നവർക്ക് ക്വാറന്റൈനും തൊട്ടുപിന്നാലെ വർക്ക് ഫ്രം ഹോമും വന്നതോടെയാണ് നാട്ടിൽ ഇതിനെല്ലാം പറ്റിയ വീട് വെക്കാൻ ഇരുവരും തീരുമാനിച്ചത്.
കബനി നദിയ്ക്കടുത്ത് സ്വന്തമായി സ്ഥലമുണ്ടായിരുന്നെങ്കിലും അടിക്കടിയുണ്ടാവുന്ന വെള്ളപ്പൊക്കം കാരണം അവിടെ വീടുവെച്ചാൽ മഴക്കാലത്ത് താമസിക്കാനാകുമോ എന്ന പേടി രണ്ടു പേർക്കും ഉണ്ടായിരുന്നു അങ്ങനെയാണ് കോഴിക്കോട്ടെ മോഡിഫൈഡ് ഡിസൈൻ ഹൗസിലെ അദ്‌നാൻ റഷീദ്, റെന്ന ഗഫൂർ എന്ന എൻജിനിയർ ദമ്പതികളെ സമീപിച്ചതും ആശയവും ആശങ്കയും പങ്കുെവെച്ചതും. ഇവർ പിന്തുണയിലാണ് പ്രളയത്തെ അതിജീവിക്കാനുതകുന്ന രീതിയിൽ ഭാവിയിൽ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ എളുപ്പം പൊളിച്ച് പണിയാൻ പറ്റുന്ന രീതിയിൽ ഒരു ടൈനി ക്യാബിൻ ക്യാബിൻ ഹോം പണിഞ്ഞത്.
നാലര മീറ്ററോളം ഉയർന്ന ജി.ഐ കാലുകളിൽ വി -ബോർഡും റൂഫിങ് ഷീറ്റും ഉപയോഗിച്ചാണ് വീടിന്റെ നിർമ്മാണം. തട്ടുതട്ടായിട്ടുള്ള ഭൂമി ആയതിനാൽ രണ്ട് നിലയിലായാണ് വീട് സജ്ജീകരിച്ചിരിക്കുന്നത്. 495 സ്‌ക്വയർഫീറ്റുള്ള ക്യാബിനിൽ മുകളിൽ ഒരു അറ്റിക്ക് ബെഡ്റൂമും റീഡിങ് ഏരിയയും ഉണ്ട്. ആവശ്യമെങ്കിൽ ക്വാറന്റൈനിൽ കഴിയാനും വീട്ടിലിരുന്നു ജോലി ചെയ്യാനും ഉള്ള സൗകര്യത്തിനായാണ് മുകൾ നില.
താഴെ ലിവിങ്ങ് സ്‌പെയ്‌സ് വിത്ത് ടി.വി ,ഡൈനിങ്ങ് , കിച്ചൺ, ബാത്ത്‌റും, സ്റ്റെയർ കേസ്, വാഷിംങ് ഏരിയ, കെയർ ടെയ്ക്കർ റും , എന്നീ സൗകര്യങ്ങളാണ് ഒരുക്കിയത്. ഇന്റീരിയറിനായി പ്ലൈവുഡ്, മൈക്ക, പുട്ടി പെയിന്റിംങ്ങ്, വുഡൻ ഫ്‌ലോറിംങ്ങ്, ടൈൽ, അലൂമിനിയം ചാനലിട്ട് ഗ്ലാസ് ഡോർ & വിൻഡോസ് എന്നിവയാണ് ഉപയോഗിച്ചത്. എട്ട് ലക്ഷം രൂപയാണ് വീടൊരുക്കാൻ ആകെ ചെലവായ തുക.
Project details
ATTIC HOME (Kabani Riverside )
Category: Quarantine Home
Owner: Commander Mahima Marin , Dileep Baba
Project Firm: Modified design House
Project Engineer: Er. Adnan Rasheed
Design Head: Er. Renna Gafoor
Architectural firm: Modified Design House
Ph: 8113061824
Content Highlights: quarantine work from home, budget home plans, home offices, vacation home
Published: 09 Feb 2022, 11:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented