
എല്ലാ മഴക്കാലവും പ്രളയഭീതിയും വിഷമിപ്പിക്കുന്ന വാർത്തകളും കൊണ്ടുനിറയുകയാണ്! വീട് വയ്ക്കുവാനുള്ള സ്ഥലത്തിന്റെ ലഭ്യതയും വിലയും ഒക്കെ അനുസരിച്ച്, എല്ലാർക്കും ഒരിക്കലും വെള്ളം കയറാത്ത ഇടങ്ങളിൽ വീട് വയ്ക്കുക എന്നത് പ്രയോഗികമല്ല. അതിനാൽ വീടുകളെ എങ്ങനെ പ്രളയ പതിരോധ സജ്ജമാക്കം എന്ന് നോക്കിയാലോ.
1. റിറ്റൈനിങ് വാൾ പണിയുമ്പോൾ
ചരിഞ്ഞ പ്രദേശങ്ങളിൽ, വെള്ളകെട്ടുകളുടെ സമീപം ഒക്കെ കെട്ടിടം പണിയുമ്പോൾ മണ്ണിന്റെ 'lateral pull' തടയാനാണ് ഇവ കെട്ടുന്നത്. അവയ്ക്കും damp proofing ചെയ്ത് കഴിഞ്ഞാൽ ഉള്ളിലേക്ക് വെള്ളം കയറുന്നത് ഒരു പരിധിവരെ തടയാൻ കഴിയും. താഴെ വിസ്തീർണ്ണം കൂടുന്ന വിധവും മുകളിലേക്ക് ക്രമേണ കുറഞ്ഞു വരുന്ന രീതിയിലും ചെയ്യുന്നത് gravitational pull കുറയ്ക്കാൻ സഹായിക്കും.
2. പില്ലറുകളിൽ ഉയർത്തിയ വീടുകൾ.
വെള്ളം പൊങ്ങുന്ന സ്ഥലങ്ങളിൽ വീട് പില്ലറുകൾക്ക് മുകളിൽ സ്ഥാപിക്കാം. താഴെ വരുന്ന സ്‌പേസ് പാർക്കിംഗ് ആയോ സ്റ്റോറേജ് ആയോ ഒക്കെ ഉപയോഗിക്കാം. പടികളോ ലിഫ്‌റ്റോ ഒക്ക വഴി മുകളിലേക്കു കേറുന്ന വിധമോ ഉയരം കൂടിയ സ്ഥലത്ത് നിന്ന് നേരിട്ട് വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ലെവലിൽ നേരിട്ട് പ്രവേശിക്കുന്ന വിധമോ ഒക്കെ പണികഴിപ്പിക്കാം. സ്ഥലത്തിന്റെ water table അനുസരിച്ച് ഇത്തരം പില്ലറുകളുടെ ഉയരം കൂട്ടിയോ കുറച്ചോ കൊടുക്കാം. പ്ലാന്റ് നഴ്‌സറി, കൃഷി, സ്വിമ്മിങ് പൂള് ഒക്കെ ചെയ്യാനും താഴെ വരുന്ന സ്ഥലം പ്രയോജനപ്പെടുത്താവുന്നതാണ്.
3. തനിയെ പൊങ്ങുന്ന വീടുകൾ
ഹൈഡ്രോളിക്ക് സിസ്റ്റം സ്ഥാപിച്ച ഇത്തരം വീടുകൾ വെള്ളം കയറുന്നത് അനുസരിച്ച് ഉയരം കൂട്ടാവുന്നവയാണ്. ഇത്തരം വീടുകൾക്ക് ചെലവ് കൂടുമെങ്കിലും വെള്ളപൊക്കം പ്രതിരോധിക്കാൻ ഇവ മികച്ചവയാണ്. സാങ്കേതിക വിദഗ്ധരുടെ സഹായം ഇത്തരം വീടുകളിൽ ആവശ്യമായി വരും. അവ കാലാ കാലം മൈന്റൈൻ ചെയ്ത് സൂക്ഷിക്കണം. ഇത്തരം പ്രകൃതി ദുരന്തങ്ങൾ അവിചാരിതമായി സംവിക്കുമ്പോൾ അവ പ്രവർത്തന സഞ്ജമായിരുന്നാലേ സമയത്ത് ഉപകരിക്കുള്ളൂ.
4. ഒഴുകുന്ന വീടുകൾ
ഈജിപ്റ്റിലെ കൈറോ നദിയിൽ ''അവാമത് ''എന്നറിയപ്പെടുന്ന ഒഴുകുന്ന വീടു നൗകകൾ എല്ലാ സ്ഥലസൗകര്യങ്ങളും ഉള്ള മനോഹരമായ വീടുകളാണ്. കവികളും, കലാകാരന്മാരും തുടങ്ങി ഒരുപാട് പ്രശസ്തർ നൂറ്റാണ്ടുകളായി അത്തരം ജീവിതം ജീവിക്കുന്നുണ്ട്. ഈ അടുത്തകാലത്ത് ഇത്തരം വീടുകൾ ജലാശയങ്ങൾ മലിനമാകുന്നു എന്ന ആക്ഷേപത്താൽ അധികൃതർ അനുമതി നിഷേധിക്കുകയുണ്ടായി. പതിറ്റാണ്ടുകളായി അത്തരം ആവാസ വ്യവസ്ഥയിൽ കഴിയുന്ന കുടുംബങ്ങൾ അപ്പോഴാണ് ലോക മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് അന്യോജ്യമായ ഇത്തരം ഒഴുകുന്ന വീടുകൾ വികസിപ്പിച്ചു എടുക്കാൻ കഴിഞ്ഞാൽ തീവ്രമായ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശത്ത് ഒരു പരിഹരമാണ്. പക്ഷെ ഇത്തരം ജീവിതം ജീവിക്കാൻ പ്രത്യേക പഠനങ്ങളും പരിശീലനവും ആവശ്യമായി വരും.
5.ആംഫിബീയസ് വീടുകൾ
കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവികൾക്ക് അംഫിബീയൻ എന്നാണ് പറയുന്നത്. അതുപോലെ കരയിലും വെള്ളത്തിലും ജീവിക്കുന്ന വീടുകളോ! അതെ, ഇവ സാധാരണ ഗതിയിൽ നിലത്ത് ഉറപ്പിച്ച വീടുകളാണ്. വെള്ളം പൊങ്ങുകയാണെങ്കിൽ അവ വെള്ളത്തിൽ പൊങ്ങിക്കിടക്കുക്കെയോ ഒഴുകുകയോ ചെയ്യും. പൊള്ളയായ കാവിറ്റികളുള്ള ഇവയുടെ അടിസ്ഥാന നിർമാണത്തിലെ പ്രത്യേകതയാണ് ഇവയെ വെള്ളത്തിൽ പൊങ്ങി കിടക്കാൻ സഹായിക്കുന്നത്! വെള്ളം ഇറങ്ങുമ്പോൾ ഇവ സാധാരണ ഗതിയിൽ നിലത്തുറപ്പിക്കാവുന്നവയാണ്. ഇത്തരം കെട്ടിട നിർമ്മാണത്തിൽ വൈദഗ്ദ്ധ്യം ഉള്ള പണിക്കാർ വേണ്ടി വരും.
6. House Lifting
ഉയരം കുറഞ്ഞ വെള്ളം കയറുന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വീടുകൾക്ക് പൊക്കം കൂട്ടുകയോ മറ്റൊരു സ്ഥലത്തേക്ക് ഉയർത്തി മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്ന രീതിയാണിത്. ഒരേ സമയത്ത് ഒരുപാട് ജാക്കിക്കൾ വെച്ച് ഉയർത്തി അതിൽ പൊക്കം കൂട്ടുവാൻ ഉള്ള മെറ്റീരിയൽസ് ഇട്ട് സൈറ്റിൽ ഉയരം കൂട്ടുന്ന ഈ രീതി ചെയ്യാൻ ഇതിൽ പ്രാഗത്ഭ്യം ഉള്ള പണിക്കാരും എഞ്ചിനീയർമാരും അത്യാവശ്യമാണ്. ശാശ്വതമായ ഒരു പരിഹാരത്തിന് വേണ്ടി ഇത്തരം ഒരു റിസ്‌ക് എടുക്കാൻ തയ്യാറുള്ളവർക്ക് യോജിച്ച ഒരു രീതിയാണ് ഇത്. പൂർണമായും കെട്ടിടം മാറ്റിസ്ഥാപിക്കുന്നത് വലിയ ക്രെയിനുകളുടെ സഹായത്തോടെ ആകും.
7. ജലത്തെ പ്രതിരോധിക്കുന്ന വീടുകൾ (Water resistant )
ഇത്തരം വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളും അവയുടെ ഉള്ളിൽ ഉപയോഗിക്കേണ്ട വസ്തുക്കളും ജലത്തെ പ്രതിരോധിക്കുന്നത് ആകും. ഇത്തരം വീടുകൾ വെള്ളപ്പൊക്കം വരുമ്പോ ഉപേക്ഷിച്ച് പോയാലും വെള്ളം ഇറങ്ങുമ്പോ വീണ്ടും വൃത്തിയാക്കി ഉപയോഗിക്കാവുന്നവയാണ്. നമ്മുടെ നാട്ടിൽ ഇത്തരം വീടുകൾ പണിയുവാൻ ചെലവ് കൂടുതൽ ആയിരിക്കും.
8. കേരള മോഡൽ ?
കഴിഞ്ഞ പ്രളയകാലത്ത് പ്രശസ്തരായ ഒരുപാട് ആർക്കിടെക്ടുകൾ പ്രളയത്തെ ചെറുക്കുന്ന നൂതനമായ വീടുകളുടെ മാതൃക അവതരിപ്പിക്കുകയും പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത് കാണിക്കുകയും കേരള സർക്കാർ ചൂരൽ മല പുനരധിവാസത്തിനു കെട്ടിയ വീടുകളിൽ അത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുമുണ്ട്. കേരളത്തിലെ അവസവ്യവസ്ഥയേയും പ്രകൃതെയെയും ഒക്കെ പഠിച്ചു ചെയ്ത അത്തരം വീടുകളും പിന്തുടരാൻ കഴിയുന്ന മാതൃകകളാണ്.
Content Highlights: Retaining walls and damp proofing help reduce lateral pull during floods., Stilt houses and pillar construction protect homes in water-prone areas., Hydraulic and amphibious homes rise with floodwaters for safety., House lifting allows existing low-level homes to gain height using jacks., Kerala Government and architects are adopting flood-resistant models for rehabilitation.
Published: 11 Aug 2026, 11:59 am IST
ABOUT THE AUTHOR

AR Anand SJ
anand.somarajan@gmail.com2013 ഇൽ കുറ്റിപ്പുറം MES കോളേജിൽ നിന്നും B. Arch പഠനം പൂർത്തിയാക്കി, 12 വർഷത്തോളം അധ്യാപക പരിചയം. Sigma- മാർത്താണ്ഡം , Bishop Jerome- കൊല്ലം , Global- പാലക്കാട് എന്നീ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തി പരിചയം. പ്രകൃതീയോടിണങ്ങിയ നിർമ്മിതികളോടും പുരാതന നിർമ്മിതികളോടും താൽപര്യം.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented