ഒറ്റത്തടിയിൽ കൊത്തിയെടുത്ത ചരിത്രം! എന്തുകൊണ്ടാണ് ചെട്ടിനാട് തൂണുകൾക്ക് ഇത്രയും ഡിമാൻഡ്?
തമിഴ്നാട്ടിലെ കാരൈക്കുടി... ചെട്ടിനാടിന്റെ പ്രൗഢിയും പാരമ്പര്യവും ഇന്നും കാത്തുസൂക്ഷിക്കുന്ന മണ്ണ്. ഇവിടുത്തെ ഓരോ വീടുകളും ഓരോ ചരിത്രമാണ്. ആ ചരിത്രം അഴകോടെ നിലനിർത്തുന്നതിൽ ഈ കൂറ്റൻ തൂണുകൾക്കുള്ള പങ്ക് ചെറുതല്ല. ചെട്ടിനാട് വീടുകളുടെ ചുറ്റും നിരനിരയായി നിൽക്കുന്ന ഈ തൂണുകൾ വീടിനുള്ളിലേക്ക് കാറ്റും വെളിച്ചവും ആവോളം ലഭ്യമാക്കുന്നതിനൊപ്പം രാജകീയ പ്രൗഢിയും നൽകുന്നു.
കച്ചവട ആവശ്യങ്ങൾക്കായി കടൽ കടന്ന് ബർമ്മയിലേക്കും മലേഷ്യയിലേക്കും സിലോണിലേക്കും യാത്ര ചെയ്തവരായിരുന്നു നാട്ടുകോട്ടൈ ചെട്ടിയാന്മാർ. അന്ന് ബർമ്മയിൽ നിന്നും കപ്പൽ മാർഗ്ഗം ഇറക്കുമതി ചെയ്ത ഏറ്റവും മികച്ച തേക്കിൽ തീർത്ത തൂണുകളാണ് ഇവയിലേറെയും. ഒറ്റത്തടിയിൽ കൊത്തിയെടുത്ത ഈ തൂണുകളിൽ ചിതലരിക്കില്ല, നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഇതിന്റെ തിളക്കത്തിനും മങ്ങലേൽക്കില്ല.
മരത്തൂണുകൾക്ക് പുറമെ, കരിങ്കല്ലിൽ തീർത്ത മനോഹരമായ തൂണുകളും ഇവിടെ കാണാം. 'ആത്താങ്കുടി' ടൈലുകൾ പാകിയ തറയ്ക്ക് മുകളിൽ, ഉറപ്പോടെ നിൽക്കുന്ന ഈ കൽത്തൂണുകൾ വീടിന് നൽകുന്ന ഗാംഭീര്യം ചെറുതല്ല. ഓരോ തൂണിന്റെയും മുകൾഭാഗത്തും താഴെയും കൊത്തിവെച്ചിരിക്കുന്ന പൂക്കളും, ദൈവരൂപങ്ങളും, ജ്യാമിതീയ രൂപങ്ങളും ആരെയും വിസ്മയിപ്പിക്കും. ഒരു ജനതയുടെ സംസ്‌കാരവും പാരമ്പര്യവും പേറുന്ന കാരൈക്കുടി തൂണുകൾ ശിൽപികളുടെ അസാമാന്യ വൈദഗ്ധ്യത്തിന്റെ അടയാളങ്ങൾ കൂടിയാണ്.
തൂണുകൾ പഴയതിനും പുതിയതിനും കല്ലിനും മരത്തിനും വെവ്വേറെ ആവശ്യക്കാരുണ്ട്. പൊളിച്ച പഴയ ചെട്ടിനാട് വീടുകളിലെ തൂണുകൾക്ക് നല്ല ഡിമാന്റാണ്. കാലമെത്ര കഴിഞ്ഞാലും, എത്ര ആധുനിക നിർമിതികൾ വന്നാലും, കാരൈക്കുടി തൂണുകൾക്കുള്ള മാർക്കറ്റ് മറ്റൊന്നിനും അവകാശപ്പെടാനില്ല.
Content Highlights: Karaikudi Chettinad houses feature massive wooden and stone pillars that ensure ventilation and royal elegance. Many pillars were imported from Burma using high-quality single-log teak that resists termites and aging. Granite stone pillars feature intricate carvings of flowers, deities, and geometric patterns. Reclaimed pillars from old Chettinad homes remain in high demand for heritage and modern construction projects.
Published: 21 Nov 2026, 06:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented