
ജോലിയുടെ സൗകര്യവും അവസരങ്ങളും തേടി പട്ടണത്തിലേക്കു ചേക്കേറുന്ന പുതു തലമുറ മിക്കവാറും ഫ്‌ളാറ്റുകളിലും വില്ലകളിലും ആകും താമസമാക്കുന്നത്. സ്ഥലപരിമിതി എന്ന ന്യൂനത ഉണ്ടെങ്കിലും പരിപാലിക്കാൻ എളുപ്പം ഇവയൊക്കെയാണ്. നാട്ടിലെ വീടും തൊടിയും നോക്കേണ്ട പോലെ ഉള്ള അധ്വാനം ഇവയ്ക്കു വേണ്ടി വരില്ല. എന്നിരുന്നാലും നാട്ടിലും വിദേശത്തുമായി ഇത്തരം ഇട്ടാവട്ടം സ്‌പേസുകളിലേക്ക് ചേക്കേറുന്നവർക്ക് നാട്ടിലെ വീടും പരിസരവും ഒക്കെ ഗതകാല സ്മരണകൾ ഉണർത്തുന്ന ഓർമ്മകളാണ്. ആ ഓർമ്മകളെ എങ്ങനെ ചുറ്റുംകൂട്ടാൻ കഴിയുമെന്ന് നോക്കിയാലോ.
1. ഫ്‌ളോറിങ് ഒരുക്കുമ്പോൾ
പഴമ തോന്നുന്ന തറ ഓടുകളോ, റെഡ് ഓക്‌സൈഡോ, മൊസൈക്കോ ഒക്കെ ഉപയോഗിച്ചാൽ പഴമയുള്ള ഈടുറ്റ നിലങ്ങൾ ഒരുക്കം. തടിയിൽ തീർത്ത ഫ്‌ളോറിങ് മൈന്റെനൻസ് ആവശ്യമുള്ളതാണെങ്കിലും പഴമയുടെ സൗന്ദര്യത്തിന് മികച്ചതാണ്.
2. ഹർണിച്ചർ തിരഞ്ഞെടുപ്പ്
കൊത്തുപണികളോട് കൂടിയ തടിയിൽ തീർത്ത സോഫ, കസേരകൾ, ഊണ് മേശകൾ, ആട്ടു കട്ടിലുകൾ ഒക്കെ മനോഹരമായ ഒരു പഴയ കാലഘട്ടന്തിന്റെ ഫീൽ കൊണ്ടുവരുന്നവയാണ്. സ്ഥലവും സൗകര്യവും അനുസരിച്ചു വേണം ഇവയുടെ വിന്യാസം. അല്ലെങ്കിൽ ആകെ ഇടുങ്ങിയ തിങ്ങികൂടിയ അവസ്ഥയാകും. അച്ഛൻ ഉപയോഗിച്ചിരുന്ന ചാരുകസേരയോ അമ്മുമ്മയുടെ മുണ്ടുപെട്ടിയോ ഒക്കെ പുതിയകാലത്തെ ഈസി ചെയർ ആയും സെന്റർ പീസ് ടേബിൾ ആയും ഒക്കെ രൂപാന്തരം വരുത്താം. പാർട്ടീഷൻ ആയി കൊത്തുപണികളോട് കൂടിയ തടിയിൽ തീർത്ത സ്‌ക്രീനുകൾ വളരെ മനോഹരമാണ്.
കാരയ്ക്കുടിയിൽ നിന്നും വാങ്ങാൻ കിട്ടുന്ന ആന്റിക്ക് തൂണുകൾ, അത്താംകുടി ടൈൽസ് പതിപ്പിച്ച ഫർണിച്ചർ ഒക്കെ പഴമയുടെ അഴക് വിളിച്ചോതുന്നവയാണ്.
3. കർട്ടൻ
തുണിയിലുള്ള കർട്ടൻ ബ്ലയിണ്ട് എന്നിവയ്ക്കു പകരം കസവു മുണ്ടുകളും ബ്രോക്കെഡ് ഒക്കെ ഉപയോഗിച്ച് കർട്ടൻ, ക്യൂഷൻ കവർ ഒക്കെയുണ്ടാക്കിയാൽ എത്‌നിക് ഫീൽ കൊണ്ടുവരാം.
4. അലങ്കാരങ്ങൾ
കുടുംബവീട്ടിൽ നിന്നും കൊണ്ടുവന്ന വിളക്കും ഭരണിയും പഴയ ഫ്രെയിം ചെയത കുടുംബ ചിത്രങ്ങളും ഒക്കെ മനോഹരമായി ക്രമീകരിച്ചാൽ വീട്ടിൽ നിന്ന് മാറി നില്കുന്നു എന്ന് തോന്നില്ല. പൂജ മുറിയിൽ കാരണവന്മാരുടെ കാലത്തേയുള്ള ദേവി ദേവ ചിത്രങ്ങളോ, രൂപങ്ങളോ ഒക്കെ വെച്ച് പ്രാർത്ഥിക്കുന്നത് കുട്ടികാലം തിരിച്ചു കൊണ്ടുവരാം.
5. പെയിന്റിംഗ് ചെയ്യുമ്പോൾ
ഇളം നിറങ്ങൾ ഇളം മഞ്ഞ, ഐവറി, ഓഫ് വൈറ്റ്, ബേയ്ജ്, ബ്രിക്ക് റെഡ് ഒക്കെ പഴമ തോന്നിക്കുന്നവയാണ്. വെട്ടുകല്ലിന്റെയോ ചുടുകട്ടയുടെയോ ഒക്കെ ടെക്‌സ്ചർ ഉള്ള ക്ലാഡിങ് ഒട്ടിക്കുകയും ആകാം.
ഇത്തരത്തിൽ പഴമയുടെ സൗന്ദര്യം പേറുന്ന ഒരു ഫ്‌ലാറ്റിന്റെ ബാൽക്കണിൽ ഇരുന്നു ഒഴു മഴക്കാലത്തു ചൂടുള്ള കട്ടൻകാപ്പി നുണയുന്നത് ഒക്കെ ഒരു അനുഭൂതി തന്നെയാകും.
Ar. Anand SJ
2013 ഇൽ കുറ്റിപ്പുറം MES കോളേജിൽ നിന്നും B.Arch പഠനം പൂർത്തിയാക്കി, 12 വർഷത്തോളം അധ്യാപക പരിചയം. Sigma- മാർത്താണ്ഡം , Bishop Jerome- കൊല്ലം , Global- പാലക്കാട് എന്നീ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തി പരിചയം. പ്രകൃതീയോടിണങ്ങിയ നിർമ്മിതികളോടും പുരാതന നിർമ്മിതികളോടും താൽപര്യം.
Content Highlights: Utilize vintage flooring like red oxide, mosaic, or wood textures., Repurpose ancestral furniture like traditional chairs and chests., Incorporate ethnic fabrics like Kasavu and brocade for curtains., Use heritage decor items like brass lamps and family portraits., Apply warm, earthy paint palettes to evoke a classic atmosphere.
Published: 03 Aug 2026, 10:01 am IST
ABOUT THE AUTHOR

AR Anand SJ
anand.somarajan@gmail.com2013 ഇൽ കുറ്റിപ്പുറം MES കോളേജിൽ നിന്നും B. Arch പഠനം പൂർത്തിയാക്കി, 12 വർഷത്തോളം അധ്യാപക പരിചയം. Sigma- മാർത്താണ്ഡം , Bishop Jerome- കൊല്ലം , Global- പാലക്കാട് എന്നീ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തി പരിചയം. പ്രകൃതീയോടിണങ്ങിയ നിർമ്മിതികളോടും പുരാതന നിർമ്മിതികളോടും താൽപര്യം.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented