എത്രത്തോളം ആക്ടീവ് ആകാന്‍ സാധിക്കുമോ അത്രത്തോളം അവ സന്തോഷഭരിതരായിക്കും. കൂടിനുള്ളില്‍ വളയവും കയറും ഏണിയും കളിപ്പാട്ടങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവയ്ക്ക് സദാ വിനോദങ്ങളില്‍ വ്യാപൃതരായിരിക്കാന്‍ സൗകര്യമൊരുക്കണം.

കാഴ്ചയ്ക്ക് അതിമനോഹരവും തികഞ്ഞ ബുദ്ധിശാലികളുമായ പക്ഷികളെ വീടുകളില്‍ വളര്‍ത്തുന്ന ധാരാളം ആളുകളുണ്ട്. നിങ്ങള്‍ ഏതെങ്കിലും പക്ഷികളെ വീട്ടില്‍ വളര്‍ത്തുന്നവരാണെങ്കില്‍ അവയുടെ ആരോഗ്യവും സന്തോഷവും ഉറപ്പാക്കാനായി ഏതാനും കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
To advertise here,
- ശരിയായ ഭക്ഷണക്രമം തയ്യാറാക്കി അതനുസരിച്ച് കൃത്യമായ ഭക്ഷണം നല്‍കുക എന്നതാണ് ആദ്യത്തേത്. പക്ഷികള്‍ക്ക് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് ഉടമയുടെ കടമയാണ്. വ്യത്യസ്തവും ഗുണമേന്മയാര്‍ന്നതുമായ ഭക്ഷണം നല്‍കുന്നതിലൂടെ പക്ഷികളെ ഉത്സാഹഭരിതരാക്കാനും മാനസികമായി ഉത്തേജിപ്പിക്കാനും സാധിക്കും.
- പക്ഷിയുമായി നിത്യേന സമയം ചെലവഴിക്കുന്നതാണ് അടുത്തത്. ഉടമയെന്ന നിലയില്‍ നിങ്ങള്‍ പക്ഷിയുമായി നടത്തുന്ന സംവേദനം അവയുടെ മാനസികവും വൈകാരികവുമായ ഉത്തേജനത്തിന് സഹായിക്കും. മാത്രമല്ല, പക്ഷികള്‍ക്ക് മറ്റുള്ളവരുമായി ഇടപഴകാനുള്ള പരിശീലനം നല്‍കിയില്ലെങ്കില്‍ അത് അവയില്‍ പെരുമാറ്റപ്രശ്‌നങ്ങളുണ്ടാക്കും. വിരസതയും വിഷാദവുമൊക്കെ മനുഷ്യരില്‍ മാത്രമല്ല, പക്ഷിമൃഗാദികളിലും ഉണ്ടാകുമെന്നതിനാല്‍ ഇവയെ ഒരു സുഹൃത്തായിക്കണ്ട് നിത്യേന സംവദിക്കാന്‍ ശ്രദ്ധിക്കണം.
- പക്ഷികള്‍ക്ക് പരമാവധി ചലനം സാധ്യമാക്കുന്നു തരത്തിലുള്ള കൂടുകള്‍ വേണം പണികഴിപ്പിക്കാന്‍. എത്രത്തോളം ആക്ടീവ് ആകാന്‍ സാധിക്കുമോ അത്രത്തോളം അവ സന്തോഷഭരിതരായിക്കും. കൂടിനുള്ളില്‍ വളയവും കയറും ഏണിയും കളിപ്പാട്ടങ്ങളുമൊക്കെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവയ്ക്ക് സദാ വിനോദങ്ങളില്‍ വ്യാപൃതരായിരിക്കാന്‍ സൗകര്യമൊരുക്കണം.
- മാത്രമല്ല, കൂടിന് പുറത്തിറക്കാന്‍ കഴിയുന്ന പക്ഷികളാണെങ്കില്‍ പറ്റുന്ന സമയങ്ങളിലൊക്കെ സുരക്ഷിതമായ ഏതെങ്കിലും സ്ഥലത്ത് അഴിച്ചുവിടാന്‍ ശ്രദ്ധിക്കണം.
- മനുഷ്യരെപ്പോലെതന്നെ കൃത്യമായ വ്യായാമം ആവശ്യമായ ജീവികളാണ് പക്ഷികളും. അവയുടെ പേശികളുടെ കരുത്തും ആകൃതിയും നിലനിര്‍ത്താനായി പുത്തന്‍ ട്രിക്കുകള്‍ പരിശീലിപ്പിക്കാവുന്നതാണ്. ഇത് അവയുടെ മാനസികമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുകയും നിങ്ങളും പക്ഷിയും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കാന്‍ സഹായിക്കുകയും ചെയ്യും.
Content Highlights: tips to keep your pet birds happy and healthy
Published: 27 Dec 2023, 09:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented