
'ഒരുപാട് ദൂരം പോകാനുണ്ടെന്ന് എനിക്കറിയാം, എന്നാല്‍ ഈ വീട് എന്റെ ജീവിതത്തിലെ വലിയ നാഴികക്കല്ലാണ്...' പണി പൂര്‍ത്തിയായ വീടിന്റെ വീഡിയോ പങ്കുവെച്ച് നടി അപര്‍ണ ദാസ് ഒരുവര്‍ഷം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്. 15,000 രൂപ മാത്രം കൈയിലുണ്ടായിരുന്നപ്പോഴാണ് സ്ഥലം വാങ്ങിയത് എന്നകാര്യമടക്കം വീടുമായി ബന്ധപ്പെട്ട പലരഹസ്യങ്ങളും വെളിപ്പെടുത്തുകയാണ് നടി.
മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ ഹോം ടൂറിലാണ് അപര്‍ണ വീടുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതിലൊന്ന് ഡൈനിങ് ഏരിയയോട് ചേര്‍ന്നുള്ള ഒരു ഷെല്‍ഫാണ്. ഇതിനെ സീക്രട്ട് ബാര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. താന്‍ മദ്യപിക്കുന്ന ആളൊന്നുമല്ലെങ്കിലും ഇത്തരമൊരു സെറ്റ്അപ്പ് വീട്ടില്‍ വേണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്ന് പറയുന്നു അപര്‍ണ. വീട്ടിലെ സീക്രട്ട് ബാറിനെ പറ്റി അപര്‍ണ പറയുന്നത് ഇങ്ങനെ...
'വീട്ടിലൊരു ബാര്‍ സെറ്റ് അപ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ കുടിയത്തിയൊന്നുമല്ല, പക്ഷേ ഞാന്‍ പഠിച്ചതും വളര്‍ന്നതുമൊക്കെ മസ്‌കറ്റിലാണ്. അവിടെ അറബികളുടെ വീട്ടിലൊക്കെ പോവുമ്പോള്‍ പ്രൈവറ്റ് ബാര്‍ ഏരിയ ഉള്ളതായി കണ്ടിട്ടുണ്ട്. ഗസ്റ്റും ഫ്രണ്ട്‌സുമൊക്കെ വരുമ്പോള്‍, അവര്‍ക്ക് സെര്‍വ് ചെയ്ത്, നിങ്ങള്‍ക്ക് ഇനി എന്തുവേണമെന്നൊക്കെ ചോദിക്കാന്‍ ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ ഇങ്ങനെ ഒളിപ്പിച്ചുവെച്ചതാണ്. എനിക്ക് വലിയ ഉപയോഗമില്ലെങ്കിലും, മസ്‌കറ്റില്‍നിന്നൊക്കെ വരുമ്പോള്‍ ഡ്യൂട്ടി ഫ്രീയില്‍ കേറി വാങ്ങി ഇവിടെ കൊണ്ടുവെക്കാന്‍ ഇഷ്ടമാണ്. ഞാന്‍ വെക്കും, തീര്‍ക്കാന്‍ ആളുണ്ട്, അധികം ഇരിക്കാറില്ല. തെറ്റിദ്ധരിക്കരുത്, ഞാന്‍ ദീപക്കേട്ടനെക്കുറിച്ചാണ് പറഞ്ഞതെന്ന് നിങ്ങള്‍ വിചാരിക്കരുത്.'
അഞ്ചുവര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം അപര്‍ണയും നടന്‍ ദീപക് പറമ്പോലുമായുള്ള വിവാഹം കഴിഞ്ഞ ഏപ്രിലിലാണ് നടന്നത്. ഗുരുവായൂരില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം.
Content Highlights: Aparna das opens up about secret bar in House
Published: 03 Oct 2024, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented