വർഷങ്ങളായി ഒരേ തലയിണ തന്നെ ഉപയോഗിക്കുന്നവരാണ് പലരും. തലയിണക്കവർ അലക്കാറുണ്ട്. എന്നാൽ തലയിണ പലപ്പോഴും അലക്കിയിടാൻ പറ്റുന്ന ഒന്നല്ല. ചിലപ്പോൾ മുഷിഞ്ഞ് ദുർഗന്ധം വമിക്കുന്നുമുണ്ടാകാം. എന്നാലും കവർമാറ്റിയിട്ട് ഇതേ തലയിണ തന്നെയാകും ഉപയോഗിക്കുന്നത്. എക്‌സ്പയറി ഡേറ്റുള്ള ഒന്നാണ് തലയിണകൾ. ദീർഘകാലം ഒരേ തലയിണ തന്നെ ഉപയോഗിച്ചാൽ അത് പല അസുഖങ്ങൾക്കും കാരണമാകും.

To advertise here,

എന്തുകൊണ്ട് തലയിണകൾ മാറ്റി ഉപയോഗിക്കണം?

നല്ല ഉറക്കത്തിന് നല്ല തലയിണകൾ വേണം. ഉപയോഗിച്ച് മുഷിഞ്ഞവയും തേയ്മാനം സംഭവിച്ചതുമായ തലയിണകൾ ഉറക്കത്തെ നശിപ്പിക്കുമെന്ന് മാത്രമല്ല. അനാരോഗ്യത്തിനും കാരണമാകും.

വിയർപ്പും തലയിലെയും ശരീരത്തിലെയും എണ്ണമെഴുക്കും എല്ലാം തലയിണയിൽ അടിഞ്ഞുകൂടും. അതുകൊണ്ടുതന്നെ നിരവധി ബാക്ടീരിയകളും ഡെസ്റ്റ് മൈറ്റ്‌സും ഈ തലയിണയിൽ ഉണ്ടാകും. ഇത് തുമ്മലിനും ശ്വാസം മുട്ടലിനും തലവേദനയ്ക്കും ഒക്കെ കാരണമാകും. ഉപയോഗിച്ച് പഴകി തലയിണയുടെ ആകൃതി നഷ്ടപ്പെടുന്നത് കഴുത്ത് വേദനയ്ക്കും കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ തലയിണമാറ്റുക എന്നത് അനിവാര്യമാണ്.

തലയിണ വലിച്ചെറിയാറായോ എങ്ങനെ തിരിച്ചറിയാം

  • മുഷിഞ്ഞ ദുർഗന്ധം
  • തലയിണയുടെ ആകൃതി നഷ്ടമാകൽ
  • മഞ്ഞ കറകൾ
  • ഉറക്കമുണർന്ന് എഴുന്നേൽക്കുമ്പോൾ തുമ്മലും അലർജിയും
  • ഉറക്കമുണർന്ന് എഴുന്നേൽക്കുമ്പോൾ കഴുത്തുവേദനയും പുറം വേദനയും

തലയിണകൾ എപ്പോൾ മാറ്റണം

  • മൈക്രോഫൈബർ തലയിണ 2-5 വർഷം
  • മെമറി ഫോം തലയിണ-2-3 വർഷം
  • പഞ്ഞി തലയിണ-1-3 വർഷം
  • പോളീസ്റ്റർ തലയിണ- ആറ് മാസം മുതൽ 2 വർഷം വരെ
  • ലാറ്റെക്‌സ്-3-5 വർഷം വരെ
    placeholder
    പ്രതീകാത്മക ചിത്രം | Canva

തലയിണകൾ എങ്ങനെ സൂക്ഷിക്കാം

 പില്ലോ പ്രൊട്ടക്ഷൻ കവർ

തലയിണകൾക്ക് സാധാരണ കവർ ഉപയോഗിക്കാതെ പില്ലോ പ്രൊട്ടക്ഷൻ കവർ ഉപയോഗിച്ചാൽ ഒരു പരിധിവരെ അഴുക്കും മെഴുക്കും തലയിണയിൽ അടിഞ്ഞുകൂടുന്നത് ഒഴിവാക്കാം

 തലയിണയെ വെയിൽ കൊള്ളിക്കൂ

തലയിണ വെയിലത്ത് വെക്കുന്നത്. ഡെസ്റ്റ് മെറ്റ്‌സും ബാക്ടീരിയകളും നശിക്കാൻ ബെസ്റ്റാണ്. ഒപ്പം തലയിണയിലെ ഈർപ്പവും നശിക്കും.

മുഷിഞ്ഞ് മണം വന്നു തുടങ്ങുന്ന തലയിണയാണെങ്കിൽ ഇനി വലിച്ചെറിയാൻ മടിക്കരുത്‌