നല്ലൊരു ചെടിത്തോട്ടം വേണം എന്നാൽ ഒട്ടും സ്ഥലമില്ല. അത്തരം ഇടങ്ങളിൽ പ്രയോഗിക്കാവുന്ന മികച്ചൊരു മാർഗമാണ് വെർട്ടിക്കൽ ഗാർഡനുകൾ. ഫ്‌ലാറ്റുകളിലും ചെറിയ വില്ലകളിലുമെല്ലാം വെർട്ടിക്കൽ ഗാർഡനുകൾ ഫലപ്രദമാണ്. ഇവ വളരെ കാലം ഭംഗിയായി നിലനിർത്താൻ സാധിക്കും മികച്ച രീതിയിൽ പരിപാലിക്കണമെന്നുമാത്രം
ചെടികൾ തിരഞ്ഞെടുക്കുമ്പോൾ
വെർട്ടിക്കൽ ഗാർഡനിലേക്കുള്ള ചെടികൾ തിരഞ്ഞെടുക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. വളരെ വേഗത്തിൽ വളരുന്ന എന്നാൽ ചെറിയ വേരുകളുള്ളതുമായ ചെടികളാണ് തിരഞ്ഞെടുക്കേണ്ടത്.
ഇൻഡോർ വെർട്ടിക്കൽ ഗാർഡൻ
- മണി പ്ലാന്റ്
- സ്‌പൈഡർ പ്ലാന്റ്
- ഫിലോഡെൻഡ്രോൺ
- സിംഗോണിയം
- ഫേണുകൾ
അധികം വെയിൽ ആവശ്യമില്ലാത്ത ചെടികൾ വേണം ഇൻഡോർ ഗാർഡനിൽ വെയ്ക്കാൻ
ഔട്ട്‌ഡോർ വെർട്ടിക്കൽ ഗാർഡൻ
- പർപ്പിൾ ഹാർട്ട്
- ബേബി സൺറോസ്
- പെറ്റൂണിയ
തുടങ്ങിയ പൂവുണ്ടാകുന്ന ചെടികൾ ഔട്ട്‌ഡോർ ഗാർഡനിൽ നടാവുന്നതാണ്. പൂക്കുന്ന ചെടികൾ തിരഞ്ഞെടുക്കുമ്പോൾ വെയിൽ അത്യാവശ്യമാണ്.
വെർട്ടിക്കൽ ഗാർഡൻ പരിചരണം എങ്ങനെ?
- വെർട്ടിക്കൽ ഗാർനിലെ ചെടികളിൽ വെള്ളം നനയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മുകളിൽ നിന്ന് വെള്ളം താഴോട്ട് ഊർന്ന് വീഴാൻ സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ വളരെ കുറച്ചുമാത്രം വെള്ളം ഉപയോഗിച്ച് നനയ്ക്കുക. വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുന്നതും നന്നായിരിക്കും.
- ചെടികൾ നടുമ്പോൾ പൂർണമായും മണ്ണ് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണം. മണ്ണിന്റെ ഉപയോഗം ഭാരം കൂട്ടും. അതിനാൽ മണ്ണും ചകിരിയും ചേർന്ന മിശ്രിതം വേണം ചെടികൾ നടാനായി ഉപയോഗിക്കാൻ.
- ചെടികൾ ഇടയ്ക്കിടെ വെട്ടിയൊതുക്കി കൊടുക്കണം. അല്ലെങ്കിൽ കാടുപോലെ വളർന്ന് വെർട്ടിക്കൽ ഗാർഡന്റെ ഭംഗി നഷ്ടപ്പെടാൻ ഇടയാകും.
- മാസത്തിലൊരിക്കലെങ്കിലും ചെടികൾക്ക് മിതമായ അളവിൽ വളം നൽകണം.
Content Highlights: Ideal for flats, villas, and homes with limited space, Choose fast-growing plants with shallow roots, Indoor options include money plant, spider plant, and ferns, Outdoor options feature flowering plants like petunias and purple heart, Use soil and coco peat mix to reduce weight and spray water carefully
Published: 28 Oct 2026, 12:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented