
അലങ്കാര ലൈറ്റുകളിൽ ട്രെന്റിങ്ങാണ് ബാംബു ലൈറ്റുകൾ. സ്വർണ നിറത്തിൽ പ്രകാശിക്കുന്ന ബാംബു ലൈറ്റുകൾ ഇന്റീരിയറുകൾക്ക് നൽകുന്ന കോസി വൈബ് വേറെ തന്നെയാണ്.
പല വലിപ്പത്തിൽ പല രൂപങ്ങളിൽ ഇന്ന് വിപണിയിൽ ബാംബു ലൈറ്റുകൾ ലഭ്യമാണ്. ബോട്ടിന്റെ രൂപത്തിലും ബലൂണുകളുടെ രൂപത്തിലും, നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് രൂപത്തിലും ബാംബു ലൈറ്റുകൾ നിർമ്മിക്കാൻ കഴിയും.
അതിന് പാലക്കാടുള്ള മുണ്ടുകുന്നു എന്ന ഗ്രാമത്തിൽ എത്തണമെന്ന് മാത്രം. അവിടെ ബാംബു ലൈറ്റുകൾ നിർമ്മിക്കുന്ന ചെറിയൊരു സംരഭമുണ്ട്. സ്റ്റോറൂട്ട് എന്നാണ് പേര്.
ഇവിടെ നിന്നും കൈകൊണ്ട് നെയ്ത 20000 ത്തോളം ബാംബൂ ലൈറ്‌സ് ലോകത്തിന്റെ പല ഭാഗത്തും എത്തി ഇന്റീരിയറിനെ മനോഹരമാക്കുന്നുണ്ട്. നാൽപ്പതോളം വ്യത്യസ്ത ഡിസൈനുകളാണ് ബാംബുലൈറ്റുകൾ നിർമ്മിക്കുന്നത്. ഈ കുഞ്ഞു ഗ്രാമത്തിൽ നിന്നും ഇതിനോടകം എട്ടോളം വിദേശ രാജ്യങ്ങളിലേക്ക് ബാംബു ലൈറ്റ്‌സ് എത്തിക്കഴിഞ്ഞു.
മുളകൾ ലൈറ്റുകളായി മാറുന്ന വിധം
ഈറ്റ, (Ochlandra travancorica ) ആന മുള ( giganteus ) എന്നീ വെറൈറ്റിയിലുള്ള മുളകളാണ് ബാംബു ലൈറ്റുകളുടെ നിർമ്മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. മൂന്നോ നാലോ വർഷം പ്രായമുള്ള മുളകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂപ്പെത്തിയ മുളകൾ വെട്ടിയെടുത്ത് കോതിയൊതുക്കി ചെറിയ കഷ്ണ്ങ്ങളാക്കുന്നു. ഈ കഷ്ണങ്ങൾ കൈകൊണ്ടുതന്നെ കനം കുറച്ച് ചീകിയെടുക്കുന്നു. പ്രാകാശം കടന്നുപോകുന്ന തരത്തിൽ വളരെ നേർത്ത രീതിയിലാണ് ചീകിയെടുക്കുന്നത്.
ഇതിനായി പരമ്പരാഗതമായി മുള ഉപയോഗിച്ച് കുട്ടയും പരമ്പും നെയ്യുന്നവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.
ചീകിയെടുത്ത ശേഷം ഈ മുളകളെ കെമിക്കൽ ട്രീറ്റ്‌മെന്റ് ചെയ്യുന്നു. ഇതിനായി ആദ്യം മുളകൾ പുഴുങ്ങുന്നു. പിന്നീട് ബൊറിക് ബൊറാക്‌സ് ആസിഡ് ട്രീറ്റ്‌മെന്റിന് വിധേയമാക്കുന്നു. പിന്നീട് ഈ മുളകളെ വെയിലത്ത് ഇട്ട് ഉണക്കിയെടുത്ത ശേഷമാണ് ലൈറ്റുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.
മുളകളെ വളച്ച് വൃത്താകൃതിയിൽ റിങ്ങുകൾ ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി ഈറ്റമുളകളെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പിന്നീട് ഈ റിങ്ങുകൾ പേപ്പർ ഉപയോഗിച്ച് ഫൈൻ ഫിനിഷ് ചെയ്യുന്നു.
ഹോളുകൾ ഇട്ട ശേഷം ഈ റിങ്ങുകളിലേക്ക് ബാംബൂ റോഡുകൾ ഫിക്സ് ചെയ്ത് സ്ട്രക്ചർ ഉണ്ടാക്കുന്നു. ഈ സ്‌ട്രെക്ചറിലിലേക്ക് ഡിസൈൻ അനുസരിച്ച് നെയ്‌തെടുക്കുന്നു.
ഇതിലേക്ക് ഹോൾഡർ അറ്റാച്ച് ചെയ്ത ശേഷം പി.യു ഫിനിഷ് പോളിഷ് ഉപയോഗിച്ച് പി.യു ഫിനിഷ് പോളിഷ് ഉപയോഗിച്ച് വാർണിഷ് ചെയ്യുന്നു. ഇത് പിന്നീട് ഉണങ്ങാൻ വെയ്ക്കുന്നു. ഇതോടെ ബാംബു ലൈറ്റ് റെഡി. കെമിക്കൽ ട്രീറ്റ്മെന്റ് ചെയ്യുന്നതുകൊണ്ട് തന്നെ 15 വർഷത്തോളം ഈ ലൈറ്റുകൾ കേടുകൂടാതെ നിലനിൽക്കും
വേരുകളിൽ നിന്ന് തുടങ്ങിയ സ്റ്റോറൂട്ട്
ക്രാഫ്റ്റ് നിർമ്മാണത്തിൽ താത്പര്യമുണ്ടായിരുന്ന ഷംഷാദ് തന്റെ ഹോബി തന്നെ ഉപജീവനമാർഗമാക്കി മാറ്റുകയായിരുന്നു. ആദ്യം മുളയുടെ വേരുകൾ ഉപയോഗിച്ചായിരുന്നു ക്രാഫ്റ്റ് നിർമാണാം.
അങ്ങനെയാണ് സ്റ്റോറൂട്ട് എന്ന് പേരിലേക്ക് എത്തുന്നത്. പിന്നീട് മുളകളിൽ സാധ്യത കണ്ടെത്തിയ ജംഷാദ് ബാംബുലൈറ്റ് നിർമ്മാണ രംഗത്തേക്ക് തിരിയുകയായിരുന്നു. ഇന്ന് വിദേശ രാജ്യങ്ങളിലേക്ക് അടക്കം ബാംബൂ ലൈറ്റുകൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജംഷാദ്.
വീടിന്റെ സമീപത്തുള്ള സ്ത്രീകൾക്ക് പരിശീലനം നൽകിയാണ് ബാംബൂ ലൈറ്റ് നിർമ്മാണ യൂണിറ്റ് തുടങ്ങിയത്. ഇന്ന് എട്ടോളം സ്ത്രീകൾ ഈ സംരഭത്തിന്റെ ഭാഗമാണ്. നെയ്ത്ത് ഉൾപ്പെടെ ബാംബൂ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും ജംഷാദ് അവരെ പഠിപ്പിച്ചെടുത്തു. ഈ അലങ്കാര ലൈറ്റുകൾ ഇന്റീരിയറിന് മാത്രമല്ല നിരവധി പേരുടെ ജീവിതങ്ങൾക്ക്കൂടി പ്രകാശം നൽകുന്നുണ്ട്.
Contact: Storoot Handicrafts
9633157036
Content Highlights: Hand-woven bamboo lights offering a cozy aesthetic for modern interiors., Sustainable production using Ochlandra travancorica and Giganteus bamboo varieties., Chemical treatment ensures a 15-year product lifespan., Storoot initiative empowers local women through skill-based employment., Global export reach across eight countries with 40+ unique design variations.
Published: 05 Aug 2026, 01:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented