പോലീസ് വേഷത്തിൽ എസ്.ജെ. സൂര്യ; ദുരൂഹതകളുമായി വദന്തി - ദി ഫെബിൾ ഓഫ് വെലോണി


പ്രശസ്ത തമിഴ് നടന്‍ എസ്.ജെ. സൂര്യ നായകനാകുന്ന തമിഴ് ക്രൈം ത്രില്ലര്‍, വദന്തി - ദി ഫെബിള്‍ ഓഫ് വെലോണി,ആമസോണ്‍ പ്രൈമില്‍ ഡിസംബര്‍ 2മുതല്‍ ലഭ്യമാകും. പ്രൈം അംഗങ്ങള്‍ക്കാവും ആദ്യം അവസരം ലഭിക്കുക.

വദന്തിയിൽ എസ്.ജെ. സൂര്യ | ഫോട്ടോ: twitter.com/iam_SJSuryah

പുതിയ സീരീസായ വദന്തി - ദി ഫെബിൾ ഓഫ് വെലോണിയുടെ ആഗോള പ്രീമിയർ പ്രഖ്യാപിച്ച് ആമസോൺ പ്രൈം. നിരൂപക പ്രശംസ നേടിയ സുഴൽ - ദി വോർട്ടക്സിന് ശേഷം വാൾവാച്ചർ ഫിലിംസിന്റെ ബാനറിൽ പുഷ്‌കറും ഗായത്രിയും ചേർന്നാണ് ഈ തമിഴ് ക്രൈം ത്രില്ലർ, നിർമ്മിച്ചിരിക്കുന്നത്.

ആൻഡ്രൂ ലൂയിസാണ് സീരീസിന്റെ സംവിധാനം. എട്ട് എപ്പിസോഡുകളുള്ള ത്രില്ലർ ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിൽ 240-ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിലുള്ള പ്രൈം അംഗങ്ങൾക്കായി ഡിസംബർ രണ്ട് മുതൽ ലഭ്യമാകും.



പ്രേക്ഷകരെ വെലോണി എന്ന കഥാപാത്രത്തിന്റെ ലോകത്തേക്കാണ് സീരീസ് കൊണ്ടുപോകുന്നത്. പുതുമുഖം സഞ്ജനയാണ് ഈ കഥാപാത്രമായെത്തുന്നത്. എസ് ജെ സൂര്യയാണ് നായകവേഷത്തിൽ. പോലീസ് വേഷത്തിലാണ് അദ്ദേഹമെത്തുന്നത്. ലൈല, എം. നാസർ, വിവേക് പ്രസന്ന, കുമാരൻ, സ്മൃതി വെങ്കട്ട് തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ.

Content Highlights: vadhanthi new tamil crime thriller seris in amazon prime


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented