ഹൃത്വിക് റോഷൻ്റെ ആദ്യ നിർമാണ സംരംഭമായ സീരിസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് പാർവതി തിരുവോത്ത്. മുംബൈ പശ്ചാത്തലത്തിൽ ഒരുക്കുന്ന 'സ്റ്റോം' എന്ന് പേരിട്ടിരിക്കുന്ന ത്രില്ലർ പരമ്പരയ്ക്കായി ആമസോൺ പ്രൈം വീഡിയോയുമായി സഹകരിക്കുന്നതായി ഹൃത്വിക് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 

To advertise here,

വരാനിരിക്കുന്ന പ്രൊജക്റ്റിൻ്റെ സൂചന നൽകിക്കൊണ്ട് സീരിസിലെ ക്രൂവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് പാർവതി. ഹൃത്വിക് റോഷൻ, സബാ ആസാദ്, അലയ എഫ്, ആശിഷ് വിദ്യാർത്ഥി എന്നിവർക്കൊപ്പമുള്ള ചിത്രമാണ് പാർവതിപങ്കുവെച്ചത്. 

‘വരാനിരിക്കുന്ന ‘കൊടുങ്കാറ്റിന്’ സജ്ജരായി ടീം’ എന്ന അടിക്കുറിപ്പോടെയാണ് പാർവതി ചിത്രങ്ങൾ പങ്കുവെച്ചത്. 

മലയാളത്തിൽ എണ്ണത്തിൽ കുറവ് ചിത്രങ്ങളാണ് പാർവതിക്ക് സമീപകാലത്ത് ലഭിച്ചിട്ടുള്ളതെങ്കിലും ഉള്ളൊഴുക്കും പുഴുവും പോലുള്ള മികച്ച ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. തങ്കലാൻ അടക്കമുള്ള അന്യഭാഷാ ചിത്രങ്ങളിലും സിരീസുകളിലും പാർവതി ഇതിനോടകം ഭാഗമായിട്ടുണ്ട്. ഇപ്പോഴിതാ കരിയറിലെ ഏറ്റവും മികച്ച അവസരമാണ് പാർവതിയെ തേടിയെത്തിയിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കുറ്റക്കാർ, നോബഡി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന പാർവതിയുടെ മറ്റ് സിനിമകൾ. ചിത്രീകരണം ഉടൻ ആരംഭിക്കുന്ന സ്റ്റോം മുംബൈ പശ്ചാത്തലത്തിലുള്ള ഒരു ഹൈ-സ്റ്റേക്ക് ത്രില്ലർ ഡ്രാമയായിരിക്കും എന്നും കരുതപ്പെടുന്നു. 

പ്രീ പ്രൊഡക്ഷൻ വർക്കുകള്‍ പുരോഗമിക്കുന്ന സീരീസിന്‍റെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.