ആമസോണ്‍ പ്രൈമില്‍ പുതുതായി തുടങ്ങുന്ന ടോക്ക് ഷോയാണ് ടൂ മച്ച് (Two Much). കജോളും ട്വിങ്കിള്‍ ഖന്നയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷോയില്‍ രണ്ടുപേരാണ് അതിഥികളായി എത്തുക. ടൂ മച്ചിന്റെ ആദ്യ എപ്പിസോഡില്‍ അതിഥികളായെത്തുന്നത് ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും സല്‍മാന്‍ ഖാനുമാണ്. ഷോയില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്റെ മുന്‍കാല പ്രണയങ്ങള്‍ പരാജയപ്പെട്ടതിനെ കുറിച്ചാണ് സല്‍മാന്‍ ഖാന്‍ സംസാരിച്ചത്. കമിതാക്കളില്‍ ഒരാള്‍ മറ്റേയാളേക്കാള്‍ വളര്‍ന്നാല്‍ അവിടം മുതല്‍ വ്യത്യാസങ്ങളും അരക്ഷിതാവസ്ഥയുമെല്ലാം ഉണ്ടായിത്തുടങ്ങുന്നു. അതുകൊണ്ട് രണ്ടുപേരും ഒരുമിച്ച് വേണം വളരാന്‍. രണ്ടുപേരും പരസ്പരം ബുദ്ധിമുട്ടിപ്പിക്കരുത്. അതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു.
തുടര്‍ന്നാണ് ആമിര്‍ ഖാന്‍ മുന്‍കാല പ്രണയങ്ങളെ കുറിച്ച് സല്‍മാനോട് ചോദിച്ചത്. 'പ്രണയം വിജയിച്ചില്ലെങ്കില്‍ വിജയിച്ചില്ല. അത്രേയുള്ളൂ. ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കില്‍ അത് എന്നെയാണ്.' -ആമിറിന് മറുപടിയായി സല്‍മാന്‍ ഖാന്‍ പറഞ്ഞു.
തനിക്ക് കുഞ്ഞ് വേണമെന്ന ആഗ്രഹവും ഷോയില്‍ സല്‍മാന്‍ ഖാന്‍ തുറന്ന് പറഞ്ഞു. 'അധികം താമസിക്കാതെ ഒരുദിവസം ഞാനൊരു കുഞ്ഞിനെ സ്വന്തമാക്കും. ഒരുദിവസം അത് സംഭവിക്കും. നമുക്ക് കാത്തിരുന്ന് കാണാം.' -സല്‍മാന്‍ ഖാന്‍ പറഞ്ഞു.
Content Highlights: Salman Khan takes blame for past relationships not working, tells Aamir Khan he dreams of having child ‘one day soon’
Published: 25 Sept 2025, 11:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented