
Tinder swindler
സുന്ദരന്‍, സുമുഖന്‍, വിലയേറിയ വസ്ത്രധാരണം, തൊഴില്‍ വജ്രവ്യാപാരം, പ്രൈവറ്റ് ജെറ്റില്‍ യാത്ര, താമസം ആഡംബര ഹോട്ടലുകളില്‍, ചുറ്റും നിറയെ അംഗരക്ഷകരും സുഹൃത്തുക്കളും, ഡേറ്റിങ് ആപ്പായ ടിന്റെറിലൂടെ ഒട്ടനവധി യുവതികളുടെ ഹൃദയംകവര്‍ന്ന സൈമണ്‍ ലെവിയേവിന്റെ യഥാര്‍ഥ ജീവിതത്തിലേക്ക് വെളിച്ചം വീശുകയാണ് ടിന്റെര്‍ സ്വിന്റ്‌ലര്‍ എന്ന ഡോക്യുമെന്ററി.
നെറ്റ്ഫ്‌ലിക്‌സില്‍ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫെലിസിറ്റി മോറിസാണ്. സൈമണ്‍ ലെവിയേവ് എന്ന ഷിമോണ്‍ യെഹൂദ ഹയാതിന്റെ തട്ടിപ്പിന് ഇരയായ യുവതികളുടെ അനുഭവത്തിലൂടെയാണ് ഡോക്യുമെന്ററി കഥപറഞ്ഞു തുടങ്ങുന്നത്.
വളരെ ആകര്‍ഷകമായ വ്യക്തിത്വമാണ് സൈമണെ വേറിട്ട് നിര്‍ത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ അയാള്‍ സൃഷ്ടിച്ചുവച്ചിരിക്കുന്ന പ്രതിച്ഛായ ആരെയും പ്രണയത്തില്‍ വീഴ്ത്തും. യൂറോപ്പിലൊട്ടാകെ അയാള്‍ നടത്തിയ തട്ടിപ്പില്‍ ഒട്ടനവധി യുവതികളാണ് ഇരയായത്. 10 മില്യണ്‍ ഡോറളാണ് അയാള്‍ ഈ വിധത്തില്‍ മാത്രം തട്ടിച്ചത്.
കൗമാരകാലം മുതല്‍ തന്നെ സൈമണ്‍ വിവിധ തട്ടിപ്പുകേസുകളില്‍ പ്രതിയായിട്ടുണ്ട്. പലപ്പോഴും പിടിക്കപ്പെട്ടുവെങ്കിലും അയാള്‍ വിദഗ്ധമായി രക്ഷപ്പെട്ടുകൊണ്ടേയിരുന്നു. അതു തന്നെയായിരുന്നു ഇയാളുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയത്. ഒരു കൊമേഴ്‌സ്യല്‍ മസാല പടത്തേക്കാള്‍, നോവലിനേക്കാള്‍ അതിശയമായി തോന്നുന്നതാണ് സൈമണിന്റെ ഭീകരമായ തട്ടിപ്പിന്റെ ചരിത്രം.
സൈമണ്‍ ലെവിയേവ് എന്ന ഇസ്രായേലുകാരന്റെ ആഡംബര ജീവിതത്തിന് പിന്നിലെ രഹസ്യമെന്ത്? ഇയാള്‍ എങ്ങിനെയാണ് സത്രീകളെ വലയില്‍ വീഴ്ത്തുന്നത്? എന്തുകൊണ്ടാണ് ഇയാളെ മറ്റുള്ളവര്‍ക്ക് അന്ധമായി വിശ്വസിക്കാന്‍ തോന്നുന്നത്? എപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായെന്ന് ഇവര്‍ മനസ്സിലാക്കുന്നത്? അങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുകയാണ് ഈ ഡോക്യുമെന്ററി ചിത്രം.
ഫെബ്രുവരി 2 നാണ് ടിന്റെര്‍ സ്വിന്റ്‌ലര്‍ പുറത്തിറങ്ങിയത്. വെറും 15 മാസം മാത്രം ശിക്ഷിക്കപ്പെട്ട് ഇസ്രായേലില്‍ ഇപ്പോള്‍ സ്വതന്ത്ര ജീവിതം നയിക്കുന്ന സൈമണ്‍ ലെവിയേവിനെ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് ശേഷമാണ് ടിന്റെര്‍ നിരോധിച്ചത്. ഡോക്യുമെന്ററിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ സൈമണ്‍ലെവിയേവ് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Tinder swindler, Documentary on Simon Leviev, Netflix, Israeli conman, who is Simon Leviev conman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..