
സംവിധായകൻ ലോകേഷ് കനകരാജ് പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രം 'ഡി.സി' ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു. തിയേറ്ററിൽ വൻഹിറ്റായി മാറിയ ചിത്രം സെപ്റ്റംബർ നാലുമുതൽ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിക്കും. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രം 'സൺ എൻഎക്‌സ്ടി'യിലാണ് സ്ട്രീം ചെയ്യുക.
ഓഗസ്റ്റ് ഏഴിന് തിയേറ്ററുകളിലെത്തിയ തമിഴ് റൊമാന്റിക്- ആക്ഷൻ ഡ്രാമയിൽ 'ദേവദാസ്' എന്ന കഥാപാത്രത്തെയാണ് ലോകേഷ് കനകരാജ് അവതരിപ്പിച്ചത്. വാമിഖ ഗബ്ബി, സഞ്ജന എ.കെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ശരത് ചന്ദ്ര ചത്തോപാധ്യായ്‌യുടെ പ്രശസ്തമായ 'ദേവദാസ്' എന്ന നോവലിന്റെ ആധുനിക പശ്ചാത്തലത്തിലുള്ള ആവിഷ്‌കാരമാണ് ചിത്രം. തമിഴിന് പുറമെ, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം ഒ.ടി.ടിയിലെത്തും.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധിമാരനാണ് ചിത്രം നിർമിച്ചത്. സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണിത്. ഡി.സിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്.
ചന്ദ്ര എന്ന കഥാപാത്രത്തെയാണ് വാമിഖ ചിത്രത്തിൽ അവതരിപ്പിച്ചത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Content Highlights: Director Lokesh Kanagaraj's acting debut film 'DC' is set to premiere on the OTT platform Sun NXT on September 4. Directed by Arun Matheswaran, the theatrical romantic-action drama features Lokesh Kanagaraj playing the lead role of 'Devadas'. The movie is a modern-day adaptation of Sharat Chandra Chattopadhyay's legendary novel 'Devdas' and stars Wamiqa Gabbi as Chandra alongside Sanjana A.K. Produced by Kalanithi Maran under the Sun Pictures banner, the film features a background score and musical composition by Anirudh Ravichander. Following its successful theatrical run since August 7, the film will now be available for streaming in Tamil, Malayalam, and Telugu languages.
Published: 30 Aug 2026, 09:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented