തിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണയ ജൂറിയുടെ കഥാവിഭാഗം ചെയർമാനായി സംവിധായകൻ ഷാജൂൺ കാര്യാലിനെ നിയമിച്ചു. മൂന്നു വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ.
നടൻ കുമരകം രഘുനാഥ്, നടി സോന നായർ, ഛായാഗ്രാഹകൻ പ്രശാന്ത് ആർ.നായർ, ദൂരദർശൻ മുൻ പ്രോഗ്രാം എക്‌സിക്യൂട്ടീവ് കെ.ജെ.വിത്സൺ എന്നിവിരാണ് ഈ വിഭാഗത്തിലെ അംഗങ്ങൾ.
കഥേതര വിഭാഗം: ദൂരദർശൻ പ്രോഗ്രാം മുൻ അസിസ്റ്റന്റ് ഡയറക്ടർ പി.കെ.വേണുഗോപാൽ(ചെയർമാൻ).അംഗങ്ങൾ: എസ്.രമേഷ് കുമാർ കെ.എം.അയ്യപ്പൻ,ജി.പ്രദീപ്, എൻ.പി.നിസ.
രചനാവിഭാഗം: എഴുത്തുകാരി കെ.എ.ബീന (ചെയർപേഴ്‌സൺ).
അംഗങ്ങൾ: നന്ദകുമാർ കടപ്പാൽ, ഷിബു മുഹമ്മദ്. എല്ലാ വിഭാഗങ്ങളിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെമ്പർ സെക്രട്ടറിയാണ്.
Content Highlights: state television awards, director shajoon kariyal jury chairman
Published: 12 Feb 2024, 12:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented