ലീ അലി സംവിധാനം ചെയ്ത് എബിൻ സണ്ണി നിർമ്മിച്ച് ശ്രീനിഷ് അരവിന്ദ്, അൻഷാ മോഹൻ, ആര്യ വിമൽ, അദ്രി ജോ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന റൺവേ എന്ന ഷോർട്ട് ഫിലിമിലെ ആദ്യ ഗാനം റിലീസ് ചെയ്തു. L&E പ്രൊഡക്ഷൻസിന്റെ യു ട്യൂബ് ചാനലിൽ ആണ് ഗാനം റിലീസ് ചെയ്തത്.
അശ്വിൻ റാം ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികൾ. ഇതിനോടകം തന്നെ പ്രിവ്യൂവിലൂടേയും മറ്റും മികച്ച അഭിപ്രായങ്ങൾ നേടിയ ഷോർട് ഫിലിം ആണ് റൺവേ. ഫാഷൻ ലോകത്തെ പിന്നാമ്പുറ കഥകൾ ആണ് ചിത്രം ചർച്ച ചെയ്യുന്നത്.
കൊച്ചിയിൽ നടന്ന ഫാഷൻ മോഡലിങ് കേസുമായി കൂടി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ വികസിക്കുന്നത്. നജോസ് ആണ് ക്യാമറ, വികാസ് അൽഫോൻസ് ആണ് എഡിറ്റിംഗ്. എൽ ആൻഡ് ഈ പ്രൊഡക്ഷന്റെ തന്നെ യൂട്യൂബ് ചാനലിൽ ചിത്രം ഈ മാസം 25 ന് റിലീസ് ചെയ്യും.
Content Highlights: Watch the first song from the new short film Runway, directed by Lee Ali
Published: 24 Jan 2025, 08:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented