അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസുമായുളള സൗഹൃദത്തെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായിക രഞ്ജിനി ജോസ്. രഞ്ജിനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് 20 വർഷം നീണ്ട സൗഹൃദത്തെക്കുറിച്ച് ​ഗായിക പറയുന്നത്. ഏറെ പ്രയാസമേറിയ സമയത്തും  കുടുംബമെന്ന പോലെ ഒപ്പം നിന്ന രഞ്ജിനി ഹരിദാസിന് നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ടായിരുന്നു രഞ്ജിനി ജോസിന്റെ കുറിപ്പ്. 

To advertise here,

ജീവിതത്തില്‍ ഏറ്റവുമധികം അടുപ്പമുള്ള ഒരാൾ.. അപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാകാം, അത്രയും നാളത്തെ പരിചയം ഞങ്ങള്‍ തമ്മിലുണ്ടോ എന്ന്! സത്യമാണ്... 2000 മുതല്‍ എനിക്ക് രഞ്ജിനിയെ അറിയാം. ഞങ്ങള്‍ രണ്ടുപേരും ഒരേ കോളജിലാണ് ബിരുദം ചെയ്തത്.

ഇപ്പോള്‍ 20 വര്‍ഷമായിരിക്കുന്നു. എത്ര പെട്ടെന്നാണ് സമയം പോകുന്നത്... എന്റെ ജീവിതത്തിലെ എല്ലാത്തരം അവസ്ഥകളും വളരെ അടുത്തു നിന്ന് രഞ്ജ്  കണ്ടിട്ടുണ്ട്. എന്നെ പൂര്‍ണമായും രഞ്ജിനിക്കറിയാം. 

എല്ലായ്‍പ്പോഴും എന്റെ കുടുംബം പോലെ ഇങ്ങനെയൊരു സമയത്ത് കൂടെയുണ്ടാവുന്നതിന്  നന്ദി. എനിക്കറിയാം, നീ എന്റെയൊപ്പമുണ്ടെന്ന്. ഞാനും നിനക്കൊപ്പം എല്ലായ്‍പ്പോഴും ഉണ്ടാകും.  

Content Highlights : Ranjini Jose About friendship with ranjini haridas