കമൽഹാസൻ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'ഇന്ത്യൻ 2' ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഷങ്കർ സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് ഒൻപതിന് റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സ് ആണ് സ്ട്രീമിങ് പാർട്ണർ.
ജൂലൈ 12 നാണ് 'ഇന്ത്യൻ 2' റിലീസ് ചെയ്തത്. 28 വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്നചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദാണ്.
കാജൽ അഗർവാൾ, സിദ്ധാർഥ്, എസ്. ജെ. സൂര്യ, വിവേക്, സാക്കിർ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡൽഹി ഗണേഷ്, സമുദ്രക്കനി, നിഴൽഗൾ രവി, ജോർജ് മര്യൻ, വിനോദ് സാഗർ, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കർ, രാകുൽ പ്രീത് സിംഗ്, ബ്രഹ്‌മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഇന്ത്യൻ 2 ൽ ഒരുമിക്കുന്നത്. അന്തരിച്ച നടന്മാരായ നെടുമുടി വേണു, വിവേക് എന്നിവരുടെ കഥാപാത്രങ്ങളെ ഉൾപ്പെടെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യൻ 2-ൽ കൊണ്ടുവന്നിട്ടുണ്ട്.
മമ്മൂട്ടി നായകനായെത്തിയ 'ടർബോ' കമൽഹാസൻ ചിത്രം റിലീസ് ചെയ്യുന്ന അതേദിവസം തന്നെ ഒടിടി സ്ട്രീമിങ് ആരംഭിക്കും. വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷൻ കോമഡി ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വാങ്ങിയിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്.
ഉർവശിയും പാർവതിയും പ്രധാന വേഷത്തിലെത്തിയ 'ഉള്ളൊഴുക്ക്' ഒടിടി സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ആമസോൺ പ്രൈമാണ് ചിത്രത്തിന്റെ ഒടിടി അവകാശം നേടിയിരിക്കുന്നത്.
Content Highlights: kamal hassan movie indian 2 ott release date announced
Published: 06 Aug 2024, 09:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented