നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന സ്പൈ-ആക്ഷൻ ത്രില്ലർ ചിത്രം ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ പുറത്തുവന്നു. ആക്ഷൻ രം​ഗങ്ങളാൽ സമ്പന്നമായ ചിത്രത്തിൽ ​ഗാൽ ​ഗാഡറ്റ് ആണ് മുഖ്യവേഷത്തിൽ. പ്രതിനായികയാവുന്നത് ആലിയ ഭട്ട് ആണ്. ആലിയയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

To advertise here,

ബ്രസീലിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ഹാർട്ട് ഓഫ് സ്റ്റോണിന്റെ ട്രെയിലർ അവതരിപ്പിച്ചത്. ഏജന്റ് ആയ റേച്ചൽ സ്റ്റോൺ എന്ന കഥാപാത്രത്തെയാണ് ​ഗാൽ ​ഗാഡറ്റ് അവതരിപ്പിക്കുന്നത്. ദ ഹാർട്ട് എന്ന് വിളിക്കപ്പെടുന്ന ഒരു വസ്തുവിനുവേണ്ടിയുള്ള പോരാട്ടമായിരിക്കും ചിത്രമെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ഹാർട്ട് മോഷ്ടിക്കാനെത്തുന്ന കഥാപാത്രമാണ് ആലിയയുടേത്.

ടോം ഹാർപ്പർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ​ഗ്രെ​ഗ് റെക്കയുടെ കഥയ്ക്ക് അദ്ദേഹവും ആലിസൺ ഷ്രൂഡറുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ്‌ 11-ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്കെത്തും.