അത് സത്യമല്ല, കാർട്ടൂൺ നെറ്റ്‌വർക്ക് അടച്ചുപൂട്ടുന്നില്ല; എങ്ങോട്ടും പോകുന്നില്ലെന്ന് കമ്പനി


വാർണർ ബ്രദേഴ്സ് ആനിമേഷനും കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയും ഒന്നിക്കാൻ പോവുകയാണ് എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്.

കാർട്ടൂൺ നെറ്റ്‌വർക്ക് | ഫോട്ടോ:twitter.com/Rap/status/1580602831719235584/photo/1

90കളിൽ ജനിച്ചവർക്കറിയാം കാർട്ടൂൺ നെറ്റ്‌വർക്ക് ചാനലും അതിൽ വരുന്ന കാർട്ടൂണുകളും. അവരുടെ ഒഴിവുസമയങ്ങൾ ഉല്ലാസകരമാക്കുന്നതിൽ ഈ ചനൽ വഹിച്ച പങ്ക് ചെറുതല്ല. കഴിഞ്ഞദിവസമാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ചാനൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന വാർത്ത പരന്നത്. കാർട്ടൂൺ നെറ്റ്‌വർക്കിൽ പ്രശ്നങ്ങളുണ്ടെന്നും ചാനൽ നിർത്തുകയാണെന്നുമായിരുന്നു വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ചാനലിന്റെ ഭാ​ഗത്തുനിന്നും വിശദീകരണം വന്നിരിക്കുകയാണ്.

വാർണർ ബ്രദേഴ്സ് ആനിമേഷനും കാർട്ടൂൺ നെറ്റ്‌വർക്ക് സ്റ്റുഡിയോയും ഒന്നിക്കാൻ പോവുകയാണ് എന്നാണ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ട്വീറ്റിലൂടെയാണ് കാർട്ടൂൺ നെറ്റ്‌വർക്ക് ഇക്കാര്യം അറിയിച്ചത്. ചാനൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് വാർണർ ബ്രദേഴ്സ് അറിയിച്ചു. ജീവനക്കാരിൽ ചിലരെ കമ്പനി പിരിച്ചുവിട്ടെന്ന വാർത്ത കമ്പനി സ്ഥിരീകരിച്ചെങ്കിലും ചാനൽ ഇനിയും ലഭ്യമാകുമെന്ന് കമ്പനി വ്യക്തത വരുത്തി.



ചാനൽ പൂട്ടാൻ പോവുകയാണെന്ന പ്രചാരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി രം​ഗത്തുവരാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഞങ്ങളാരും മരിച്ചിട്ടില്ല. ഞങ്ങൾക്ക് വെറും മുപ്പത് വയസ് ആകുന്നതേയുള്ളൂ. ആരാധകരോട്, ഞങ്ങൾ എവിടേക്കും പോകുന്നില്ല. പുതുമയുള്ള കാർട്ടൂണുകളുമായി ഇനിയും നിങ്ങളുടെ വീടുകളിലുണ്ടാവും. ഒരുപാട് വരാനിരിക്കുന്നു എന്നാണ് ചാനൽ ഔദ്യോ​ഗിക പേജിൽ ട്വീറ്റ് ചെയ്തത്.

പ്രചർച്ച വാർത്തകൾ സത്യമല്ലെന്ന വിശദീകരണവുമായി ചാനൽ തന്നെ രം​ഗത്തെത്തിയതോടെ കാർട്ടൂൺ നെറ്റ്‌വർക്ക് പൂട്ടുകയാണെന്ന ചർച്ചകൾക്കും വിരാമമായിരിക്കുകയാണ്.

Content Highlights: cartoon network channel not closing, tweet from channel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented