മുതിർന്ന ആളുകൾ പറയാൻ മടിക്കുന്ന ഒരു കാര്യം ഒരു കുട്ടിയിലൂടെ പ്രാവർത്തികമാക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു.

വിദ്യാർത്ഥിദിനത്തിൽ പുറത്തിറങ്ങിയ സർപ്രൈസ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. തൃശ്ശൂർ അവിനിശ്ശേരി സ്വദേശി സുധീഷ് ശിവശങ്കരനാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ. ലഹരിക്കെതിരെ എങ്ങനെ ഒരു കുട്ടിക്ക് പ്രതികരിക്കാം എന്നു കാണിക്കുന്ന ചിത്രമാണിത്. മുതിർന്ന ആളുകൾ പറയാൻ മടിക്കുന്ന ഒരു കാര്യം ഒരു കുട്ടിയിലൂടെ പ്രാവർത്തികമാക്കുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു.
തൃശ്ശൂർ വടക്കേ സ്റ്റാൻഡിൽ സിറ്റി പോലീസിൻ്റെ റിട്ടയേർഡ് സബ് ഇൻസ്പെക്ടർ സുവ്രതകുമാർ നേതൃത്വം കൊടുത്ത് ഡാവിഞ്ചി സുരേഷ് നിർമിച്ച ലഹരി വിരുദ്ധ ശില്പവും ഈ ചിത്രത്തിൽ ഒരു ഘടകമായുണ്ട്.
തൃശ്ശൂർ സിറ്റി പോലീസിന്റെ ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് ചാനലുകളിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഒന്നര ലക്ഷത്തോളം പേർ ഈ ചിത്രം കണ്ടുകഴിഞ്ഞു. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ശ്രീ. നകുൽ ദേശ്മുഖ് ഐപിഎസിൻ്റെ സന്ദേശവും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിരവധി സ്കൂളുകളിലും പൊതുവേദികളിലും അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഈ ചിത്രം. അയ്യന്തോൾ അമൃത വിദ്യാലയത്തിലെ പ്രണയ എന്ന വിദ്യാർത്ഥിനിയാണ് മുഖ്യവേഷത്തിൽ. നടി ശ്വേതാ മേനോൻ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. സിദ്ധീ ഗൗരി പ്രൊഡക്ഷനൂ വേണ്ടി ധനീഷ് ഹരിദാസും അനുമോദ് മാധവനും കൂടിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
ക്യാമറ -നിതിൻ മോഹൻ. എഡിറ്റിംഗ് -ധനീഷ് ഹരിദാസ്. സംഗീതം -എം. വിനയൻ. സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ് -ജോഫി രാജ്. ഡി ഐ കളറിംഗ് -ഇജാസ് നൗഷാദ്.
Content Highlights: 'Surprise': A Child's Powerful Stand Against Drug Abuse Captivates Audiences
Published: 01 Nov 2025, 11:11 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented