ക്ലാസിക് കൃതി ആല്‍ക്കെമിസ്റ്റിന്റെ സൃഷ്ടാവ് പൗലോ കൊയ്‌ലോയുടെ ഹൃദയം കവർന്ന് മൂവാറ്റുപുഴക്കാരൻ റീസ് തോമസ്. പൗലോ കൊയ്‌ലോയോടുള്ള റീസിന്റെ ആരാധനയും അദ്ദേഹത്തിന്റെ എഴുത്തുകൾ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ഭാവനാ സ്റ്റുഡിയോസിന്റെ The Fanatic എന്ന യൂറ്റ്യൂബ്‌ സീരീസിൽ റീസ് പങ്കുവെച്ചിരുന്നു. ഈ എപ്പിസോഡ് ഇപ്പോൾ സാക്ഷാൽ പൗലോ കൊയ്‌ലോ തന്നെ കാണുകയും വീഡിയോയിൽ കമന്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്" 

To advertise here,

“കണ്ണുനിറഞ്ഞു" എന്നാണു വീഡിയോ കണ്ട ശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. ഫനാറ്റിക്കിന്റെ യൂട്യൂബ് ലിങ്കും വിഖ്യാത സാഹിത്യകാരൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ട പ്രമുഖരുടെ ആരാധകരെക്കുറിച്ചുള്ള വ്യത്യസ്തമായ യൂട്യൂബ് സീരീസാണ് ദി ഫനാറ്റിക്ക്. മോഹൻലാൽ, വിദ്യാസാഗർ, മമ്മൂട്ടി, പൗലോ കൊയ്‌ലോ, വിജയ് എന്നിവരുടെ ആരാധകരെ ഫീച്ചർ ചെയ്തു ഇതുവരെ ഇറങ്ങിയ എപ്പിസോഡുകൾ എല്ലാം പ്രേക്ഷകശ്രദ്ധയാകർഷിച്ചിരുന്നു.

അവസാനം ഇറങ്ങിയ വിജയ് എപ്പിസോഡിൽ ആരാധികയായ അഭിരാമിയെ വിജയ് നേരിൽ വിളിച്ചത് ഇതൊനോടകം വൈറൽ ആയിരുന്നു. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭാവന സ്റ്റുഡിയോസ് യൂട്യൂബ് ചാനലാണ് ഫനാറ്റികിന്റെ നിർമ്മാണം.