നവാ​ഗതനായ അരുൺലാൽ കഥയെഴുതി സംവിധാനം ചെയ്ത 'എ വയലന്റ് ടെയ്ൽ' എന്ന ചിത്രം ഓ.ടി.ടി റിലീസിനൊരുങ്ങുന്നു. 95 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം ഒരു ലക്ഷം രൂപ ബജറ്റിൽ ആണ് നിർമിച്ചിരിക്കുന്നത്. പാലക്കാടായിരുന്നു ഈ ക്രൈംത്രില്ലറിന്റെ ലൊക്കേഷൻ.

To advertise here,

ക്വിന്റിൻ ടറന്റിനോയുടെ 'പൾപ്പ് ഫിക്ഷൻ', 'റിസർവോയർ ഡോഗ്‌സ്', കോയൻ ബ്രദേഴ്‌സ്ന്റെ 'നോ കണ്ട്രി ഫോർ ഓൾഡ് മെൻ' എന്നീ നിയോ നോയർ സിനിമകൾ ഈ സിനിമയുടെ ആഖ്യാന രീതിക്ക് പ്രചോദനമായിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

10 സുപ്രധാന കഥാപാത്രങ്ങളുടെ  ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സിനിമ സഞ്ചരിക്കുന്നത്. അപ്രതീക്ഷിതവും നടകീയവുമായ കുറെ സംഭവങ്ങളിലൂടെ കടന്നു പോകുന്ന ഈ സിനിമ പ്രവചനാതീതമായാണ് പര്യവസാനിക്കുന്നത്.

സിനിമ ജൂലായ് ഒന്ന് വെള്ളിയാഴ്ച്ച സൈന പ്ലേ വഴി റിലീസ് ചെയ്യും.