വാഷിങ്ടൺ: 2025-ൽ ലോകമെമ്പാടുമായി 47,000-ലധികം സ്ത്രീകളും പെൺകുട്ടികളും ബന്ധുക്കളാൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. മണിക്കൂറിൽ ശരാശരി അഞ്ച് സ്ത്രീകളും പെൺകുട്ടികളും ഇത്തരത്തിൽ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്.
മുൻ വർഷങ്ങളിലെ കണക്കുകളുമായി താരതമ്യംചെയ്യുമ്പോൾ ഈവിധത്തിൽ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണത്തിൽ കാര്യമായ മാറ്റമില്ലെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കുറച്ചധികം വർഷങ്ങളായി പങ്കാളിയാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം 45,000-നും 51,000-നും ഇടയിലാണ്. യുഎൻ വുമൻ, യുഎൻ ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം എന്നീ ഏജൻസികളുടെ കണക്ക് അനുസരിച്ചാണിത്.
കഴിഞ്ഞവർഷം, കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന് ഇരകളായത് 78,000 സ്ത്രീകളും പെൺകുട്ടികളുമാണ്. ഇതിൽ അറുപതു ശതമാനത്തിലും കൊലപാതകികൾ ഇരകളുടെ കുടുംബാംഗങ്ങളോ അല്ലെങ്കിൽ പങ്കാളികളോ ആണ്. 122 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
2025-ൽ ലോകമെമ്പാടും നടന്ന കൊലപാതകങ്ങളിൽ ഇരകളായ സ്ത്രീകളുടെ എണ്ണം 19 ശതമാനമാണ്. ഇതിൽ അറുപതുശതമാനം പേരും സ്വകാര്യയിടങ്ങളിൽവെച്ചാണ് കൊല്ലപ്പെട്ടിട്ടുള്ളത്. എന്നാൽ, 11 ശതമാനം പുരുഷന്മാരാണ് സ്വകാര്യയിടങ്ങളിൽവെച്ച് കൊല്ലപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് അടുത്ത ബന്ധുക്കളോ അല്ലെങ്കിൽ പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം ഏറ്റവും കൂടുതൽ- 22,100 പേർ. തൊട്ടുപിന്നിൽ ഏഷ്യ-15100, തെക്കേ അമേരിക്ക- വടക്കേ അമേരിക്ക- 7,400, യൂറോപ്പ്- 2,100, ഓഷ്യാനിയ-300 എന്നിങ്ങനെയാണ്.
Content Highlights: Over 47,000 women and girls were killed by relatives globally in 2025., On average, five women and girls are killed by family members every hour., 60% of intentional homicides against women occur in private spaces by family or partners., Africa recorded the highest number of such killings at 22,100, followed by Asia with 15,100.
Published: 24 Nov 2026, 05:23 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented