ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന ഐക്കോണിക് കഥാപാത്രമായി രജനീകാന്തിന്റെ രണ്ടാംവരവ്, കൂടെ മാത്യൂസായി മോഹൻലാൽ, നരസിംഹനായി ശിവ രാജ്കുമാർ. ഒരു ശരാശരി സിനിമാപ്രേമിക്ക് ജയിലർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുവേണ്ടി കാത്തിരിക്കാനുള്ള കാരണങ്ങൾ ഇത്രയൊക്കെ മതിയായിരുന്നു. ആ കാത്തിരിപ്പ് വെറുതെയായില്ല. ആദ്യഭാഗത്തിൽ ഉള്ളവർക്കൊപ്പം പുതിയ ചിലർകൂടി രംഗപ്രവേശം ചെയ്തതോടെ അക്ഷരാർത്ഥത്തിൽ അത്യുഗ്രൻ തമിഴ്നാട് സ്റ്റൈൽ സദ്യ കഴിച്ച പ്രതീതിയാണ് ജയിലർ 2 സമ്മാനിച്ചത്.

To advertise here,

ജയിലർ അവസാനിച്ചിടത്തു തന്നെയാണ് ജയിലർ 2 ആരംഭിക്കുന്നത്. വർമ്മന്റെ കൊലപാതകിയെ തേടി ഒരു സംഘം ആളുകൾ മുത്തുവേൽ പാണ്ട്യനെ അന്വേഷിച്ച് എത്തുന്നതാണ് ചിത്രത്തിന്റെ അടിസ്ഥാനപരമായ പ്രമേയം. വലിയ മാസ് രംഗങ്ങൾക്ക് മുതിരാതെ തമാശ നിറഞ്ഞ രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ ആദ്യപകുതി പുരോഗമിക്കുന്നത്. ഡോക്ടർ എന്ന ചിത്രത്തിൽ സംവിധായകൻ നെൽസൺ അവലംബിച്ച ഡാർക്ക് ഹ്യൂമർ എന്ന അതേ രീതിയിൽ തന്നെയാണ് ജയിലർ രണ്ടാം ഭാഗത്തിന്റെയും ആദ്യപകുതി മുന്നേറുന്നത്. വളരെ പെട്ടെന്ന് മാസിലേക്ക് പോവാതെ ഘട്ടം ഘട്ടമായി പ്രധാന ലേക്ക് പോകുന്ന രീതിയാണ് ചിത്രത്തിലുള്ളത്.

നെൽസന്റെ സംവിധാനവും അനിരുദ്ധിന്റെ സംഗീതവും വിജയ് കാർത്തിക് കണ്ണന്റെ ഛായാഗ്രഹണവും ചേരുമ്പോൾ ഗംഭീര ചലച്ചിത്രാനുഭവം എന്നേ ജയിലർ 2-നെ വിശേഷിപ്പിക്കാനാകൂ.

ജയിലർ എന്ന ആദ്യചിത്രത്തിൽ മുത്തുവേൽ പാണ്ഡ്യനോട് വില്ലനായ വർമൻ പറയുന്ന ഒരു ഡയലോഗുണ്ട്, തനിക്കും മുകളിൽ വലിയൊരു നെറ്റ്​വർക്കുമുണ്ട്. അതാണ് രണ്ടേ മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയായി നെൽസൺ ഒരുക്കിയിരിക്കുന്നത്.

ആർപ്പുവിളിച്ചും വിസിലടിച്ചും നൃത്തംചെയ്തും കയ്യടിച്ചും ഒരു സമ്പൂർണ തിയേറ്റർ അനുഭവമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്കുള്ളതാണ് ജയിലർ 2.