
ദക്ഷിണ കൊറിയൻ നടിയും മോഡലുമായ ജങ് ചേ-യുള്ളിനെ (26) വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ചൊവ്വാഴ്ചയാണ് ജങ് ചേ-യുൾ മരിച്ച വിവരം കൊറിയൻ മാധ്യമമായ കൊറിയാബൂ റിപ്പോർട്ട് ചെയ്തത്. നടിയുടെ ഏജൻസിയായ മാനേജ്മെന്റ് എസ് ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
സോംബി ഡിറ്റക്ടീവ്സ് എന്ന സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് ജംഗ്. വെഡ്ഡിങ് ഇംപോസിബിൾ എന്ന സീരീസിൽ അഭിനയിച്ച് വരികയായിരുന്നു അവർ. ജങ്ങിന്റെ മരണത്തേ തുടർന്ന് സീരീസിന്റെ ചിത്രീകരണം നിർത്തിവെച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കൂ എന്ന് നടിയോടടുത്ത വൃത്തങ്ങൾ അറിയിച്ചു.
അപ്രതീക്ഷിതമായ വാർത്തയറിഞ്ഞ് നിരവധിപേരാണ് ജങ്ങിന് ആദരാഞ്ജലികളർപ്പിച്ച് രംഗത്തെത്തിയത്. അതേസമയം ജങ് ചേയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും എന്നും ഏജൻസി അഭ്യർത്ഥിച്ചിട്ടുണ്ട്.
2016-ൽ ഡെവിൾസ് റൺവേ എന്ന ഷോയിലൂടെയാണ് ജങ് ചേ-യുൾ അഭിനയരംഗത്തെത്തിയത്. 2018-ൽ ഡീപ്പ് എന്ന ചിത്രത്തിലും ജങ് അഭിനയിച്ചിട്ടുണ്ട്. ഐ ഹാവ് നോട്ട് ഡൺ മൈ ബെസ്റ്റ് ആണ് ജങ്ങിനെ ശ്രദ്ധേയയാക്കിയ മറ്റൊരു സീരീസ്.
Content Highlights: zombie detective actress jung chae yull found dead, wedding impossible series
Published: 12 Apr 2023, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented