നിയമസഭയിൽ വി. മുരളീധരൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: ക്രൈം സിനിമകൾ കുട്ടികളിൽ അക്രമവാസന വർധിപ്പിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കൊറിയൻ സിനിമകൾ ഉൾപ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പരാമർശം. നിയമസഭയിൽ വി. മുരളീധരൻ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
'ഇപ്പോൾ കേരളത്തിൽ തന്നെ ധാരാളം കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു. ഞാൻ ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ല, പല സിനിമകളും കുട്ടികളിൽ അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതി ജനങ്ങളിൽനിന്ന് തന്നെ ഉയർന്നു വരുന്നുണ്ട്. പല രാജ്യങ്ങളിലും ഉള്ള ക്രൈം സിനിമകൾ കാണാനുള്ള അവസരങ്ങൾ ഇന്ന് ഉണ്ടാകുന്നുണ്ട്. ഇത്തരം സിനിമകൾ അക്രമവാസന വർധിപ്പിക്കുകയാണ്', ആഭ്യന്തരമന്ത്രി പറഞ്ഞു.
അക്രമവാസന വർധിക്കുന്നതും ഓൺലൈൻ ഗെയിമിങ്ങിലൂടെ കുട്ടികൾ ആത്മഹത്യ ചെയ്യുന്നത് ഉൾപ്പെടെയുള്ള ധാരാളം സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുകയാണ്. അത് തടയാൻ വേണ്ടിയാണ് സൈബർ സേഫ് കേരള എന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Home Minister Ramesh Chennithala stated in the Assembly that crime movies, including Korean films, increase violent tendencies in children. He noted that many children in Kerala currently watch Korean crime movies and pointed out public concerns regarding this. The minister highlighted issues like online gaming addiction and related suicides among youth. He emphasized that the 'Cyber Safe Kerala' initiative was introduced to curb these cyber and media-related risks.
Published: 27 Oct 2026, 02:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented