മമ്മൂട്ടി നായകനായ പേരൻപ്, തരമണി, തങ്ക മീന്‍കൾ, കാട്ടുതമിഴ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ റാം നിവിൻ പോളിയുമായി ഒന്നിക്കുന്ന 'യേഴ് കടൽ യേഴ് മലൈ' എന്ന ചിത്രത്തിലെ നിവിൻ പോളിയുടെ ക്യാരക്ടർ ലുക്ക് പുറത്തിറങ്ങി.  മാനാട് എന്ന തമിഴ് ചിത്രത്തിന് ശേഷം സുരേഷ് കാമാച്ചിയുടെ വി ഹൗസ് പ്രൊഡക്ഷൻസാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

To advertise here,

നിവിൻ പോളിയ്‌ക്കൊപ്പം തമിഴ് നടൻ സൂരിയും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. അഞ്ജലിയാണ് നായിക. യുവൻ ശങ്കർ രാജയാണ് സംഗീതസംവിധാനം. വെട്ടത്തിന്റെയും ഒപ്പത്തിന്റെയും ഡിഒപി നിർവഹിച്ച ഏകാംബ്രം ആണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ -ഉമേഷ് ജെ കുമാർ, എഡിറ്റർ -മതി വി.എസ്., ആക്ഷൻ -സ്റ്റണ്ട് സിൽവ, കൊറിയോഗ്രാഫർ- സാൻഡി. ബോളിവുഡ് കോസ്റ്റ്യൂം ഡിസൈനർ ചന്ദ്രകാന്ത് സോനവാനെ, ദേശീയ അവാർഡ് ജേതാവ് പട്ടണം റഷീദ് എന്നിവർ ഈ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. പി ആർ ഒ - ശബരി