
കലയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും തടയാൻ സെൻസർ ബോർഡിന് ഉദ്ദേശമില്ലെന്ന് നടി പല്ലവി ജോഷി. സെൻസർ ബോർഡ് അംഗമായി ചുമതലയേറ്റെടുത്തതിന് പിന്നാലെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് നടി നിലപാട് വ്യക്തമാക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേൽ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനോട് വ്യക്തിപരമായി എതിർപ്പാണെന്നും അവർ പറഞ്ഞു.
കലാകാരിയും നടിയും നിർമാതാവുമായ തന്നോട്, എന്തെങ്കിലും ചെയ്യരുതെന്ന് മറ്റുള്ളവർ പറയുന്നത് തനിക്ക് ഇഷ്ടമല്ല. ബോർഡ് അംഗമായിരിക്കുമ്പോൾ അത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും അവർ പറഞ്ഞു.
അതേസമയം, ഏതൊരു പുതിയ നിയമം നടപ്പിലാക്കുമ്പോഴും തുടക്കത്തിൽ ചില പോരായ്മകൾ പ്രകടമായേക്കാം. പ്രായോഗിക തലത്തിൽ എല്ലാവർക്കും അനുയോജ്യമായ രീതിയിലേക്ക് മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്നും നടി കൂട്ടിച്ചേർത്തു. പുതിയ സെൻസർ മാർഗനിർദേശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു നടി.
സിനിമകളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള മുന്നറിയിപ്പുകളും പ്രായപരിധി നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും ഉൾപ്പെടുത്തി സെപ്റ്റംബർ 16-നാണ് സി.ബി.എഫ്.സിയുടെ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. 1991-ലെ ചട്ടങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
Content Highlights: Actress Pallavi Joshi stated CBFC has no intention to curb art or freedom of expression. She personally opposes imposing restrictions on artistic freedom as an actor and producer. Acknowledged initial shortcomings in implementing new censor guidelines and noted potential adjustments. Clarified her stance in a recent interview with Hindustan Times after taking charge as CBFC member. New CBFC guidelines introduced on September 16 focus on anti-drug warnings and age rating criteria.
Published: 21 Sept 2026, 06:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented