മുംബൈ: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമം കണ്ട് അദ്ദേഹത്തെ പ്രശംസ കൊണ്ട് മൂടി ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി. സിനിമയില്‍ ദുല്‍ഖറിന്റെയും നായിക മൃണാള്‍ താക്കൂറിന്റെയും അഭിനയത്തെ വിവേക് അഗ്‌നിഹോത്രി വാനോളം പുകഴ്ത്തി.

To advertise here,

ഹനു രാഘവപുദി സംവിധാനം ചെയ്ത സീതാരാമം കഴിഞ്ഞദിവസം രാത്രിയാണ് ഞാന്‍ കണ്ടത്. ദുല്‍ഖറിനെ കാണുന്നത് തന്നെ വല്ലാത്ത ഉണര്‍വാണ് നല്‍കിയത്. വളരെ ഹൃദയഹാരിയായിരുന്നു. അഭിനയത്തിന്റെ കരുത്ത് ദുല്‍ഖറിനുണ്ടാവുന്നത് അദ്ദേഹത്തിന്റെ പരിശുദ്ധിയില്‍നിന്നാണ്. ചെറുപ്പക്കാരിയായ മൃണാള്‍ താക്കൂറിനെക്കുറിച്ച് എന്താണ് പറയേണ്ടത്. ആദ്യമായാണ് ഞാന്‍ അവളുടെ പ്രകടനം കാണുന്നത്. വളരെ ഉന്മേഷമുള്ളതും യഥാര്‍ഥവുമായ അഭിനയം. വളരെ വലിയ താരമായി മൃണാള്‍ മാറും. അഭിനന്ദനങ്ങള്‍' എന്നാണ് ട്വിറ്ററില്‍ വിവേക് അഗ്‌നിഹോത്രി കുറിച്ചത്. ഇതിന് മറുപടിയായി സര്‍ നിങ്ങളുടെ അനുകമ്പയുള്ള വാക്കുകള്‍ക്ക് ഏറെ നന്ദി എന്ന് ദുല്‍ഖര്‍ സല്‍മാന്‍ ട്വീറ്റ് ചെയ്തു.