കൊച്ചി: നടൻ മോഹൻലാലിൻറെ മകൾ വിസ്മയ മോഹൻലാൽ നായികയായെത്തുന്ന തുടക്കത്തിന്റെ പൂജ നടന്നു. സഹോദരനും നടനുമായ പ്രണവ് മോഹൻലാൽ ക്ലാപ്പ് അടിച്ചു കൊണ്ട് സിനിമയ്ക്ക് തുടക്കം കുറിച്ചു.
സുചിത്ര മോഹൻലാൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ദിലീപ്, ജോഷി തുടങ്ങി സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം നിർമിക്കുന്നത് ആശിർവാദ് സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ആന്റണിയുടെ മകൻ ആശിഷും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ജെയ്‌ക്സ് ബിജോയ് ആണ് സംഗീതം. ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം.
Content Highlights: Vismaya Mohanlal makes her acting debut in `Thudakkam`. Pooja ceremony attended by Pranav Mohanlal, Suchitra Mohanlal, Dileep, Joshi, and more.
Published: 30 Oct 2025, 10:17 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented