ഈ രണ്ട് ചിത്രങ്ങളിലും പൊതുവായി മോഹൻലാലിന്റെ സാന്നിധ്യവുമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആദിയിൽ ഒരു രംഗത്തിൽ മാത്രം വന്നുപോകുന്ന അതിഥി വേഷമായിരുന്നെങ്കിൽ തുടക്കത്തിൽ അല്പം കൂടി പ്രാധാന്യമുള്ള വേഷമായിരുന്നു അദ്ദേഹത്തിന്.

പ്രേക്ഷകർ അപ്രതീക്ഷിതമായി കേട്ട സിനിമാ പ്രവേശന പ്രഖ്യാപനമായിരുന്നു വിസ്മയ മോഹൻലാലിന്റേത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രമായിരുന്നു അത്. ചിത്രം തിയേറ്ററുകളിലെത്തി 35 ദിവസം പിന്നിടുമ്പോൾ 50 കോടിയിലേറെയാണ് ആഗോള കളക്ഷൻ സ്വന്തമാക്കിയത്. ആശിർവാദ് സിനിമാസ് നിർമിച്ച ചിത്രം ഏകദേശം 18 കോടി ബജറ്റിലാണ് നിർമിച്ചത്. അതേസമയം തുടക്കം 50 കോടി കളക്ഷനിലെത്തിനിൽക്കുമ്പോൾ അതിന് മറ്റൊരു പ്രത്യേകതകൂടിയുണ്ട്.
മായയുടെ സഹോദരൻ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിച്ച ആദി എന്ന ചിത്രം വേൾഡ് വൈഡ് ബിസിനസ്സിൽ 50 കോടി നേടിയിരുന്നു. സഹോദരനുപിന്നാലെ സഹോദരിയും അരങ്ങേറ്റ ചിത്രത്തിലൂടെ 50 കോടി ക്ലബിലെത്തിയിരിക്കുകയാണ് എന്നതാണ് കൗതുകകരമായ വസ്തുത. ആദി നിർമിച്ചതും ആശീർവാദ് സിനിമാസ് ആയിരുന്നു. ഈ ചിത്രത്തിലെ സംഘട്ടനരംഗങ്ങളും മാർഷ്യൽ ആർട്സ് അടിസ്ഥാനമാക്കിയായിരുന്നു. പാർക്കൗർ അധിഷ്ഠിതമായ സംഘട്ടനരംഗങ്ങൾ മലയാളത്തിൽ പുതുമയായിരുന്നു. തുടക്കത്തിൽ വിസ്മയ മാർഷ്യൽ ആർട്സ് ട്രെയിനറായാണ് വേഷമിട്ടത്. മ്വായ് തായ് ശൈലിയിലാണ് ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതും.
Also Read: വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ ഒ.ടി.ടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ചു
ഈ രണ്ട് ചിത്രങ്ങളുംതമ്മിൽ മറ്റുചില പ്രത്യേകതകൾ കൂടിയുണ്ട്. ദൃശ്യം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിനുശേഷം ആശീർവാദ് സിനിമാസിന്റെ പ്രൊഡക്ഷനിൽ ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ആദി. 2018 എന്ന ഇൻഡസ്ട്രി ഹിറ്റിനുശേഷം ജൂഡ് സംവിധാനം ചെയ്ത ചിത്രമാണ് തുടക്കം. ഈ രണ്ട് ചിത്രങ്ങളിലും പൊതുവായി മോഹൻലാലിന്റെ സാന്നിധ്യവുമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആദിയിൽ ഒരു രംഗത്തിൽ മാത്രം വന്നുപോകുന്ന അതിഥി വേഷമായിരുന്നെങ്കിൽ തുടക്കത്തിൽ അല്പം കൂടി പ്രാധാന്യമുള്ള വേഷമായിരുന്നു അദ്ദേഹത്തിന്. അച്ഛനും ചേട്ടനും പിന്നാലെ വിസ്മയയും ബോക്സ്ഓഫീസിന്റെ കോടി ക്ലബ്ബിൽ ഇടംപിടിച്ചു കഴിഞ്ഞിരിക്കുകയാണ്.
ചിത്രം ഈ മാസം 18 മുതൽ ഹോട്സ്റ്റാറിലൂടെ ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കും. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയാണ് പ്രധാനവില്ലൻ വേഷത്തിൽ. യാനിക് ബെന്നും സ്റ്റണ്ട് സിൽവയും ചേർന്നാണ് ‘തുടക്ക’ത്തിലെ ഫൈറ്റ് സീനുകൾ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ജൂഡ് ആന്തണി ജോസഫ്, അഖിൽ കൃഷ്ണ, ലിനീഷ് നെല്ലിക്കൽ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിൽ മീനു എന്ന കഥാപാത്രത്തെയാണ് വിസ്മയ അവതരിപ്പിച്ചത്. പ്രതിനായക വേഷത്തിലാണ് ആശിഷ് എത്തിയത്. ഓഗസ്റ്റ് ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
Content Highlights: Vismaya Mohanlal’s debut film Thudakkam, directed by Jude Anthany Joseph and produced by Aashirvad Cinemas, has grossed over ₹50 crore worldwide after 35 days in theatres and is set to stream on Disney+ Hotstar starting September 18.
Published: 10 Sept 2026, 12:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented