
ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന പുതിയ ചിത്രം 'വിസിറ്റർ' ടൈറ്റിൽ പോസ്റ്റർ പുറത്ത്. രാഹുൽ മുരളീധരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറിൽ അബ്ദുൽ ഗഫൂറാണ്. അനൂപ് ഹോർമീസ്, അനിൽ തമലം എന്നിവര് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറർ ചിത്രമായാണ് 'വിസിറ്റർ' ഒരുക്കുന്നത്.
സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി വാര്യർ, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവർ ആദ്യമായാണ് ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്.
ഛായാഗ്രഹണം: എം. കെ., സംഗീതം: അരുൺ മുരളീധരൻ, എഡിറ്റിംഗ്: നിധിൻ രാജ് ആരോൾ, മേക്ക്-അപ്പ്: റോണെക്‌സ് സേവ്യർ, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, ശബ്ദ രൂപകൽപ്പന: ജയദേവൻ ചക്കാടത്, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുകുമാർ തെക്കേപ്പാട്ട്, ഫൈനൽ മിക്‌സ്: എം. ആർ രാജാകൃഷ്ണൻ, ഗാനരചന: മനു മഞ്ജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ അബ്രഹാം, പി.ആർ.ഒ: എ. എസ്. ദിനേഷ്, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ
Content Highlights: First-time collaboration of Urvashi, Navya Nair, and Dhyan Sreenivasan., Directed by Rahul Muralidharan under Aurika Films., Genre is confirmed as a horror film., Features a strong supporting cast including Siddharth Bharathan and Madhu Warrier.
Published: 21 Jun 2026, 12:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented