ചെറുകഥാകൃത്തും, നോവേലിസ്റ്റുമായ വിനോയ് തോമസിന് 2020 ലെ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്. 'രാമച്ചി' എന്ന കൃതിക്കാണ് അവാര്‍ഡ് ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ചുരുളി' യുടെ കഥ വിനോയ് തോമസിന്റേതാണ്. അദ്ദേഹം ആദ്യമായി തിരക്കഥാകൃത്തിന്റെ കുപ്പായം അണിയുന്ന ചിത്രമാണ് സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന 'ചതുരം'. വിനോയ് തോമസും, സിദ്ധാര്‍ഥ് ഭരതനും ചേര്‍ന്നാണ് ചതുരത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

To advertise here,
placeholder

വിനോയ് തോമസ്

റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ജിന്നിന് ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയുന്ന ചിത്രമാണ് ചതുരം. ഗ്രീന്‍വിച് എന്റര്‍ടൈന്‍മെന്റിന്റെയും, യെല്ലോ ബേര്‍ഡ് പ്രൊഡക്ഷനസിന്റെയും ബാനറില്‍ വിനീത അജിത്, ജോര്‍ജ് സാന്റിയാഗോ, ജംനേഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. റോഷന്‍ മാത്യു, സ്വാസിക വിജയ്, അലന്‍സിയര്‍ ലെ ലോപസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് പ്രദീഷ് വര്‍മ്മ, പ്രശാന്ത് പിള്ളയുടേതാണ് സംഗീതം, ദീപു ജോസഫാണ് ചിത്രസംയോജകന്‍, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യര്‍, കലാ സംവിധാനം - അഖില്‍ രാജ് ചിറയില്‍, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - മനോജ് കാരന്തൂര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആര്‍ രാജകൃഷ്ണന്‍,  സ്റ്റില്‍സ് - ജിതിന്‍ മധു, പ്രൊമോഷന്‍സ് - പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ - സീറോ ഉണ്ണി.

Content Highlights: Vinoy Thomas Chathuram Movie, Churuli