
അടുത്തിടെ തീയേറ്ററുകളിൽ കണ്ടുവരുന്ന ട്രെൻഡുകളിൽ ഒന്നാണ് സിനിമകളുടെ റീ റിലീസ്. മലയാളത്തിൽ നിന്ന് പല ചിത്രങ്ങളും ഇതിനകം തന്നെ തീയേറ്ററുകളിലെത്തി. ആരാധകർക്ക് തീയേറ്ററനുഭവം നഷ്ടപ്പെട്ട പല പഴയകാല ചിത്രങ്ങളും വീണ്ടും തീയേറ്ററുകളിൽ ആസ്വദിക്കാൻ സാധിച്ചു. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ മാത്രമായിരിക്കും റീ റിലീസ് ചിത്രങ്ങൾ തീയേറ്ററിൽ ഉണ്ടാകുക.
പുതുതായി ഇറങ്ങുന്ന ചിത്രങ്ങൾ തീയേറ്ററുകളിൽ നൂറും ഇരുന്നൂറും ദിവസം തിയ്കക്കാൻ കഷ്ടിക്കുമ്പോൾ ചെന്നൈയിൽ റീ റിലീസിനെത്തിയ ചിത്രം ആയിരം ദിവസം തികച്ചിരിക്കുകയാണ്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിമ്പു - തൃഷ ജോഡികളായെത്തിയ വിണ്ണൈ താണ്ടി വരുവായ ആണ് റീ റിലീസിനെത്തി ആയിരം ദിവസം തികച്ചിരിക്കുന്നത്.
ചെന്നൈയിലെ അണ്ണാ നഗറിലുള്ള പിവിആർ സിനിമാസിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്. ഒരു ഷോ മാത്രമാണ് സിനിമക്കുള്ളത്. എല്ലാ ദിവസവും വൻതിരക്കാണ് സിനമക്ക് അനുഭവപ്പെടുന്നതെന്നാണ് റിപ്പോർട്ട്.
Content Highlights: vinnai thaandi varuvaaya 1000 days in re release theaters
Published: 21 Oct 2024, 06:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented