
രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ രൂക്ഷഭാഷയിൽ അധിക്ഷേപിച്ച് നടൻ വിനായകൻ. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അധിക്ഷേപ പരാമർശം. ഡൽഹിയിൽ നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി'യുടെ നേതൃത്വത്തിൽ നടന്ന സമരത്തിലെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.
സമരം ഹൈജാക്ക് ചെയ്യാൻ ജോൺ ബ്രിട്ടാസ് ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ ആരോപണം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. 'യുവതീയുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ', എന്നും കുറിപ്പിലുണ്ട്.
കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് പരാമർശിക്കുന്നില്ല. പകരം കുറിപ്പിനൊപ്പം എം.പിയുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ ജോൺ ബ്രിട്ടാസ് സജീവമായി പങ്കെടുത്തിരുന്നു. സമരത്തിന് പിന്നാലെ എസ്.എഫ്.ഐ. നേതാവ് ഐഷെ ഘോഷിനെ ഡൽഹിയിൽ സി.പി.എം. ആസ്ഥാനത്ത് എത്തി പോലീസ് അറസ്റ്റുചെയ്യാൻ ശ്രമിച്ചിരുന്നു. ഇതിനെതിരെ ജോൺ ബ്രിട്ടാസ് എം.പിയും പോലീസുമായി തർക്കമുണ്ടായി. വിഷയം എം.പി. രാജ്യസഭയിൽ അവതരിപ്പിച്ചു.
പിന്നാലെയാണ് വിനായകന്റെ അധിക്ഷേപ പരാമർശം. നേരത്തെ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ വിനായകൻ അധിക്ഷേപിച്ചിരുന്നു. പരാമർശങ്ങളുടെ പേരിൽ താരം നിയമനടപടികളും നേരിട്ടിരുന്നു.
Content Highlights: Actor Vinayakan launched a harsh personal attack on Rajya Sabha MP John Brittas through a recent Facebook post. The criticism stems from John Brittas' active participation in the Delhi Jantar Mantar protest against the NEET question paper leak. Vinayakan alleged that the MP was attempting to hijack a protest organized by young students and asked him to do real work to sustain his family. Although Vinayakan did not explicitly mention Brittas by name in the text, he shared a photograph of the MP alongside the abusive caption. This is not the first time Vinayakan has courted controversy, as he has previously faced legal action for defamatory remarks against political leaders like Oommen Chandy.
Published: 29 Jul 2026, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented