കൊച്ചി: പ്രശസ്ത നാടക കലാകാരൻ വിജേഷ് കെ.വി(49) അന്തരിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാടക രചയിതാവ്, സംവിധായകൻ, അഭിനയ പരിശീലകൻ എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന കലാകാരനാണ് വിജേഷ്. കോഴിക്കോടാണ് സ്വദേശം. ചലച്ചിത്ര നടിയും നാടകപ്രവർത്തകയുമായ കബനിയാണ് ഭാര്യ. ഏകമകൾ സൈറ.

To advertise here,

സ്കൂൾ ഓഫ് ഡ്രാമയിലെ പഠനശേഷമാണ് നാടക മേഖലയിൽ സജീവമാകുന്നത്. വിവാഹ ശേഷം ഭാര്യ കബനിക്കൊപ്പം തിയേറ്റർ ബീറ്റ്സ് എന്ന പേരിൽതുടങ്ങിയ ഗ്രൂപ്പിലൂടെ വിദ്യാർത്ഥികൾക്കിടയിലേക്ക് നാടകപരിശീലനവുമായി എത്തി. നിരവധി സിനിമകൾക്കുവേണ്ടി അഭിനയ പരിശീലന കളരികളുടെ നേതൃത്വം വഹിച്ചു. അവിര റബേക്ക സംവിധാനം ചെയ്ത തകരച്ചെണ്ട എന്ന ചിത്രത്തിൽ പാട്ടെഴുതിയാണ് ആദ്യമായി സിനിമ രംഗത്തേക്ക് കടക്കുന്നത്.

മങ്കിപെൻ, മാൽഗുഡി ഡെയ്സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദർ, ഗോൾഡ് കോയിൻ, പുള്ളിമാൻ, ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളുടേയും ഭാഗമായി. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. , പെരുത്ത ഭൂമീന്റെ ഉള്ളിന്റുള്ളില് ഒരു ചെറിയ ഭൂമീണ്ട്' തുടങ്ങി മലയാളികൾ ഏറ്റുപാടിയ നിരവധി നാടക ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

അച്ഛൻ: വിജയൻ. അമ്മ : സത്യഭാമ. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ടൗൺഹാളിൽ പൊതുദർശനം