
വിജയ് നായകനായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപണം. കെ.രംഗദാസ് എന്ന വ്യക്തിയാണ് മാസ്റ്ററിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയത്. തന്റെ കഥ 2017 ഏപ്രിൽ 7ന് സൗത്ത് ഇന്ത്യൻ ഫിലിം റൈറ്റേഴ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഇയാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വരും ദിവസങ്ങളിൽ തെളിവുകൾ പുറത്തുവിടുമെന്നും ഇയാൾ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി13ന് പൊങ്കൽ റിലീസായി ചിത്രം തീയേറ്ററുകളിൽ എത്താനിരിക്കെയാണ് ചിത്രത്തിനെതിരേ മോഷണാരോപണം.
ഇതാദ്യമായല്ല വിജയ് ചിത്രത്തിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരുന്നത്. എ ആർ മുരുഗദോസ്- വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ 'സർക്കാ'രും നേരത്തെ മോഷണ ആരോപണം നേരിട്ടിരുന്നു.
തെന്നിന്ത്യൻ ആരാധകർ ഏറെ ആവോശത്തോടെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ് മാസ്റ്ററിന്റേത്. തമിഴ്നാട്ടിൽ തീയേറ്ററിൽ നൂറ് ശതമാനം പ്രേക്ഷകരെയും കയറ്റാമെന്ന തീരുമാനം എടുത്തു മാറ്റിയെങ്കിലും പ്രേക്ഷകർ കാത്തിരിപ്പിലാണ്. മാളവിക മോഹൻ നായികയായെത്തുന്ന ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത് വിജയ് സേതുപതിയാണ്. അനിരുദ്ധാണ് സംഗീതം
Content Highlights : Vijay Lokesh Kanakaraj Vijay Sethupathi Movie Master Plagiarism trouble
Published: 09 Jan 2021, 01:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented