
ആരാധകർ കാത്തിരുന്ന വിരോഷ് വിവാഹ മാമാങ്കത്തിന് ഇനി മണിക്കൂറുകളേ ബാക്കിയുള്ളൂ. വ്യാഴാഴ്ചയാണ് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നത്. രണ്ടുരീതിയിലുള്ള വിവാഹ ആഘോഷങ്ങൾക്കാണ് ഉദയ്പൂരിലെ ഐടിസി മെമെന്റോസ് ഹോട്ടൽ സാക്ഷ്യംവഹിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
പരമ്പരാഗതശൈലിയിലുള്ള ആചാരപ്രകാരമുള്ള വിവാഹമായിരിക്കും ഇരുവരുടേതുമെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു. വിജയ് ദേവരകൊണ്ടയുടെ വീട്ടുകാരുടെ ഭാഗത്തുനിന്ന് തെലുഗു ശൈലിയിലുള്ള വിവാഹവും രശ്മികയുടെ വീട്ടുകാരുടെ വക കൂർഗ് ശൈലിയിലുള്ള വിവാഹവുമാണ് നടക്കുക.
ഉദയ്പൂരിൽ ചൊവ്വാഴ്ച സംഗീത് സെറിമണിയോടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ ഹൽദി സെറിമണിയും അതിനുശേഷം മെഹന്ദി സെറിമണിയും നടക്കും. ആരാധകർ ഇരുവരുടെയും കൂട്ടിനെ ഇഷ്ടത്തോടെ വിളിച്ചിരുന്ന വിരോഷ് എന്നപേരുതന്നെയാണ് വിവാഹത്തിനും ഇരുവരും നൽകിയത്.
കുടുംബം, സുഹൃത്തുക്കൾ, സിനിമാ പ്രവർത്തകർ എന്നിങ്ങനെ നൂറോളം പേർക്കാണ് വിവാഹത്തിലേക്ക് ക്ഷണമുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ വച്ചുനടന്ന സ്വകാര്യചടങ്ങിൽ വച്ചാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
2018-ൽ ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മികാ മന്ദാനയും വിജയ് ദേവരകൊണ്ടയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിക്കുന്നത്. പിന്നീട് 2019-ൽ പുറത്തിറങ്ങിയ ഡിയർ കൊമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. പിന്നീട് വർഷങ്ങൾ കടന്നുപോകവെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം പ്രചരിക്കുന്നത്.
Content Highlights: South Indian stars Vijay Deverakonda and Rashmika Mandanna are getting married
Published: 25 Feb 2026, 03:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented