ഒരു യോദ്ധാവിന്റെ ആത്മാവിന്റെ സാക്ഷ്യം എന്നാണ് വീഡിയോക്ക് താരം നൽകിയ തലക്കെട്ട്.

നടൻ വിദ്യുത് ജംവാൾ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നടൻ തന്റെ കണ്ണിലേക്ക് ഉരുകിയ മെഴുക് ഒഴിക്കുന്നതാണ് ഈ വീഡിയോ. ചൊവ്വാഴ്ച വൈകീട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോക്ക് പ്രതികരണവുമായി നിരവധി പേരാണ് എത്തിയത്.
പരമ്പരാഗതമായ വസ്ത്രം ധരിച്ച്, തലയിൽ കറുത്ത തുണി കെട്ടിയ വിദ്യുതിനെയാണ് വീഡിയോയിൽ കാണാനാവുക. അദ്ദേഹം ഇരുന്നുകൊണ്ട് പ്രത്യേക താളത്തിൽ ശരീരം ചലിപ്പിക്കുകയാണ്. തുടർന്ന് മുന്നിലുണ്ടായിരുന്ന കത്തുന്ന രണ്ട് വലിയ മെഴുകുതിരികൾ എടുത്ത് ഉരുകിയ ചൂടുള്ള മെഴുക് സ്വന്തം കണ്ണിലേക്ക് ഒഴിച്ചു. പരിമിതികളെ മറികടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന പുരാതന കളരിപ്പയറ്റിനെയും യോഗയെയും ബഹുമാനിക്കുന്നു, മെഴുകും കണ്ണുകെട്ടലും, ഒരു യോദ്ധാവിന്റെ ആത്മാവിന്റെ സാക്ഷ്യം എന്നാണ് വീഡിയോക്ക് താരം നൽകിയ തലക്കെട്ട്.
സ്റ്റേജിലും സ്വന്തം ശരീരത്തിലും തീയിട്ടു എന്നാണ് ഒരു ഫോളോവർ ഇതിനോട് പ്രതികരിച്ചത്. അത് ഭയപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം സുഖമായിരിക്കുമെന്ന് കരുതുന്നു, ഇത് തീർത്തും അവിശ്വസനീയമാണ്, നിങ്ങൾ ഇന്ത്യയുടെ അഭിമാനമാണ് എന്നെല്ലാമാണ് വന്ന ചില പ്രതികരണങ്ങൾ.
പാരമൗണ്ട് പിക്ചേഴ്സിൻ്റെ വരാനിരിക്കുന്ന സ്ട്രീറ്റ് ഫൈറ്റർ എന്ന ലൈവ്-ആക്ഷൻ റീബൂട്ടിൽ വിദ്യുത് അഭിനയിക്കും. 2026 ഒക്ടോബർ 16-ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്ന ഈ ചിത്രം വിദ്യുതിൻ്റെ ഹോളിവുഡ് അരങ്ങേറ്റമാണ്. കിറ്റാവോ സകുറായ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആൻഡ്രൂ കോജി, നോഹ് സെൻ്റിനിയോ, ജേസൺ മോമോവ, കല്ലിന ലിയാങ്, റോമൻ റെയ്ൻസ്, ഓർവിൽ പെക്ക്, കോഡി റോഡ്സ്, ആൻഡ്രൂ ഷൂൾസ്, കർട്ടിസ് '50 സെൻ്റ്' ജാക്സൺ, ഡേവിഡ് ഡാസ്റ്റ്മാൽച്ചിയൻ എന്നിവരും താരനിരയിലുണ്ട്.
എ.ആർ. മുരുഗദോസ് എഴുതി സംവിധാനം ചെയ്ത തമിഴ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമായ 'മദിരാശി'യിലാണ് വിദ്യുത് അവസാനമായി അഭിനയിച്ചത്. ശിവകാർത്തികേയൻ നായകനായ ചിത്രത്തിൽ ബിജു മേനോൻ, വിക്രാന്ത്, രുക്മിണി വസന്ത്, ഷബീർ കല്ലറക്കൽ എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ടായിരുന്നു.
Content Highlights: Watch Vidyut Jammwal`s intense wax challenge inspired by Kalari Payattu and Yoga. Get ready for his Hollywood debut in the new Street Fighter movie
Published: 24 Dec 2025, 02:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented