അച്ഛനും അമ്മയ്ക്കും പിറന്നാൾ ആശംസകൾ നേർന്ന് ഗായകൻ വിധു പ്രതാപ്. മൂന്നാഴ്ചകൾക്കു മുൻപായിരുന്നു വിധുവിന്റെ  അച്ഛന്റെ പിറന്നാൾ. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ അന്ന് അത് ആഘോഷിക്കാൻ സാധിച്ചില്ല. ഏതാനും ദിവസങ്ങൾക്കു മുൻപ് വിധുവിന്റെ അനന്തിരവളുടെയും ജന്മദിനമായിരുന്നു. അച്ഛൻ വിദേശത്തു നിന്നും എത്തി ക്വാറന്റീനിൽ കാഴിയുന്നതിനാൽ ഈ രണ്ട് ജന്മദിനങ്ങളും കുടുംബം ആഘോഷിച്ചില്ല.

To advertise here,

ക്വാറന്റൈൻ കാലം അവസാനിച്ചപ്പോൾ വന്നെത്തിയ അമ്മയുടെ പിറന്നാളിനൊപ്പം മറ്റ് രണ്ട് പേരുടെയും കൂടി ആഘോഷിക്കുകയാണ് കുടുംബം. നമ്മൾ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാൻ ആവാത്തത്. മൂവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് വിധു കുറിക്കുന്നു

വിധുവിന്റെ കുറിപ്പ്

മൂന്നാഴ്ച്ച മുന്നെയായിരുന്നു അച്ഛന്റെ പിറന്നാൾ, USഇൽ നിന്നും തിരിച്ചെത്തി ക്വാറന്റീനിൽ കഴിയുമ്പോൾ ആയിരുന്നു എന്റെ നീസ് അമ്പുവിന്റെ പിറന്നാൾ. ആശങ്കയോടെ, വേദനയോടെ കഴിഞ്ഞിരുന്ന കുറെ നാളുകൾ. ഇന്ന്, അമ്മയുടെ പിറന്നാളാണ് . നഷ്ടപ്പെട്ട എല്ലാ പിറന്നാൾ ഒത്തുചേരലുകളും ഇന്നത്തെ ഈ കൂടിച്ചേരലിൽ ഞങ്ങൾക്ക് തിരിച്ച് കിട്ടി. നമ്മൾ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാൻ ആവാത്തത്. എല്ലാവർക്കും അതിന് സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു

Content Highlights : Vidhu Pratham Instagram Post About Family