ഇതൊരു വികാരമാണ്. അതിനെ വാക്കുകൊണ്ട് വിവരിക്കാൻ കഴിയുന്നില്ല. ഇങ്ങനെയൊന്ന് അനുഭവിക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം നവംബറിലാണ് താരദമ്പതിമാരായ വിക്കി കൗശലും കത്രീന കൈഫും ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ഇപ്പോഴിതാ ഒരു പിതാവായതിനുശേഷം താൻ എങ്ങനെ മാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിക്കി കൗശൽ. ഓരോ ദിവസവും പുതിയ വൈകാരികതലങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജിക്യൂ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇങ്ങനെയൊരനുഭവം തനിക്ക് വളരെ നേരത്തെയാണെന്ന് വിക്കി കൗശൽ പറഞ്ഞു. എല്ലാ ദിവസവും പുതിയ വികാരങ്ങളുണ്ടാകുന്നു. മറ്റൊന്നിനോടും ഇല്ലാത്ത രീതിയിൽ ഇതിനോട് വഴങ്ങുന്നു. ഇതൊരു വികാരമാണ്. അതിനെ വാക്കുകൊണ്ട് വിവരിക്കാൻ കഴിയുന്നില്ല. ഇങ്ങനെയൊന്ന് അനുഭവിക്കാൻ താൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ, എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ, മകനെ കാണിക്കാൻ താൻ ആഗ്രഹിക്കുന്ന ആദ്യത്തെ സിനിമ മാസാൻ ആണെന്ന് വിക്കി കൗശൽ പറഞ്ഞിരുന്നു. "എന്റെ ആദ്യത്തെ സിനിമ അവനെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാസാൻ. അതൊരു നല്ല സിനിമയാണ്. അതൊരു ആഴമുള്ള സിനിമയാണെന്ന് എനിക്കറിയാം." വിക്കിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
വിക്കിയും കത്രീനയും 2021 ഡിസംബർ 9 ന് രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയിൽ വെച്ചാണ് വിവാഹിതരായത്. അടുത്തിടെയാണ് അവർ നാലാം വിവാഹ വാർഷികം ആഘോഷിച്ചത്.
'ഛാവ'യാണ് വിക്കി കൗശലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സഞ്ജയ് ലീല ഭൻസാലിയുടെ 'ലവ് ആൻഡ് വാർ' എന്ന ചിത്രത്തിൽ രൺബീർ കപൂറിനും ആലിയ ഭട്ടിനും ഒപ്പം അദ്ദേഹം പ്രത്യക്ഷപ്പെടും.
Content Highlights: Vicky Kaushal on Fatherhood: A New Emotional Landscape and Grounding Experience
Published: 25 Dec 2025, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented