53-ാമത് റോട്ടർഡാം ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പ്രതികരണം നേടി വെട്രിമാരൻ ചിത്രം 'വിടുതലെെ'. ചിത്രത്തിന്റെ രണ്ടു ഭാ​ഗങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. തുടർച്ചയായ അഞ്ചുമിനിറ്റ് കാണികൾ നിർത്താതെ കെെയടിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ആദരിച്ചത്. 

To advertise here,

സൂരി, വിജയ് സേതുപതി എന്നിവരാണ് വെട്രിമാരൻ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. വെട്രിമാരന്റെ കഥപറച്ചിൽ ശെെലിയേയും താരങ്ങളുടെ പ്രകടനത്തേയും കാണികൾ പ്രശംസിച്ചു. ചിത്രത്തിന്റെ പ്രധാന അണിയറപ്രവർത്തകരെല്ലാം പ്രദർശനത്തിന് എത്തിയിരുന്നു. 

2023 മാർച്ച് 31-നാണ് വിടുതലെെയുടെ ആദ്യഭാ​ഗം തിയേറ്ററുകളിലെത്തിയത്. രണ്ടാം ഭാ​ഗം ഈ വർഷം തിയേറ്ററുകളിലെത്തും. നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്. ​ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.  

ഇളയരാജ ആദ്യമായി വെട്രി മാരാനുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടുതലൈ. വെൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ആർ രാമർ,ആക്ഷൻ-പീറ്റർ ഹെയ്ൻ.