
സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരന്റെ വിടുതലൈ 2. ചിത്രത്തിന്റെ ആദ്യഭാഗം 2023 മാര്‍ച്ചിലാണ് റിലീസ് ചെയ്തത്. 1987 കാലഘട്ടത്തെ പശ്ചാത്തലമാക്കി ഒരുക്കിയ ഒരുക്കിയ ഒരു പിരിഡ് ക്രൈം ത്രില്ലറായിരുന്നു വിടുതലൈ 1. സൂരി, വിജയ് സേതുപതി, ഭവാനി ശ്രി, ഗൗതം വാസുദേവ മേനോന് തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാമ്പത്തികമായി വിജയം നേടുക മാത്രമല്ല മികച്ച നിരൂപക പ്രശംസയും ഏറ്റുവാങ്ങി.
കോണ്‍സ്റ്റബിള്‍ കുമരേശനായെത്തിയ സൂരിയുടെ പ്രകടനം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ബി ജയമോഹന്റെ 'തുണൈവന്‍' എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആദ്യഭാഗം ഒരുക്കിയത്.
ഡിസംബര്‍ 20 ന് വിടുതലൈ 2-ാം ഭാഗം പ്രദര്‍ശനത്തിനെത്തുകയാണ്. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാള്‍ വാതിയാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയുമാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
വിടുതലൈയുടെ രണ്ടാം ഭാഗത്തിന് നാല് മണിക്കൂര്‍ റണ്‍ടൈം ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ പതിപ്പിന് 2 മണിക്കൂറും 30 മിനിറ്റും മാത്രമായിരിക്കും റണ്‍ടൈം ഉണ്ടായിരിക്കുക. ആകെ ചിത്രത്തിന്റെ ദൈര്‍ഘ്യം നാല് മണിക്കൂറാണ്. ഈ അണ്‍കട്ട് പതിപ്പ് ഒടിടിയില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തമിഴ്നാട്ടിലെ ദിണ്ടിഗല്‍ ഭാഗത്തെ വനപ്രദേശത്താണ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. തിയേറ്റര്‍ പതിപ്പിന് വേണ്ട ഭാഗങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കുകയും റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുകയും ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചത്.
ആര് എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നത്. വിടുതലൈ പാര്‍ട്ട് 2ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. വെല്‍രാജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍-ആര് രാമര്‍,ആക്ഷന്‍-പീറ്റര്‍ ഹെയ്ന്. കേരളാ വിതരണാവകാശം വൈഗ എന്റര്‍പ്രൈസസ് മെറിലാന്‍ഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്.
Content Highlights: Vetri Maaran's 'Viduthalai 2' to have a runtime of 4 hours, Theatr Version 2 hours 30 min
Published: 07 Sept 2024, 04:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented