സോള്‍; മുതിര്‍ന്ന കൊറിയന്‍ താരം കങ്സൂ-യോന്‍ (55) അന്തരിച്ചു. മസ്തിഷ്കത്തില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1966 ല്‍ സോളിലായിരുന്നു കങ്സൂ-യോന്റെ ജനനം. ബാലനടിയായായിരുന്നു സിനിമയിലെ തുടക്കം. ദ സറോഗേറ്റ് വേവ് എന്ന സിനിമയിലെ അഭിനയമാണ് ശ്രദ്ധേയമാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് 1987 ല്‍ വെനീസ് ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിരുന്നു. 1989 ല്‍ 'കം കം കം അപ്വേര്‍ഡ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മോക്സോ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്കാരം നേടി.
ദ വുമണ്‍ ദാറ്റ് മാന്‍, ബെര്‍ലിന്‍ റിപ്പോര്‍ട്ട്, വെസ്റ്റേണ്‍ അവന്യൂ, ഓള് ദാറ്റ് ഫാള്‍ ഹാസ് വിങ്സ്, ദ റോഡ് ടു റേസ് ട്രാക്ക്, ബ്ലൂ ഇന്‍ യു, റെയിന്‍ബോ ട്രൗട്ട്, ലേഡീസ് ഓഫ് ദി പാലസ്, റോസി ഡേയ്സ്, ഡീപ് സോറോ, ദ സര്‍ക്കിള്‍, ഹന്‍ജി തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാനിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ജുങ്-ഇയിലാണ് കങ്സൂ-യോന്‍ ഒടുവില്‍ അഭിനയിച്ചത്
Content Highlights: Veteran Korean Actor Kang Soo-Yeon Dies At 55, brain hemorrhage, Heart attack
Published: 09 May 2022, 05:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented