ചെന്നൈ: ഗായിക വാണി ജയറാമിന്റെ മരണത്തില്‍ പ്രതികരണവുമായി ചെന്നൈയിലെ വസതിയിലെ സഹായിയായ യുവതി. രാവിലെ ജോലിക്ക് വന്നപ്പോള്‍, ബെല്ലടിച്ചിട്ടും ഫോണ്‍ വിളിച്ചിട്ടും പ്രതികരണം ഇല്ലാതായതിനെ തുടര്‍ന്ന് അയല്‍വാസികളെയും പിന്നീട് പോലീസിനെയും അറിയിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

To advertise here,

മുറിയില്‍ തറയില്‍ കിടക്കുന്ന തരത്തിലായിരുന്നു മൃതദേഹമെന്ന് അവര്‍ അറിയിച്ചു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 

പത്തേ മുക്കാലിന് താന്‍ ജോലിയ്‌ക്കെത്തി. ആദ്യ ബെല്ലടിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ല. വീണ്ടും ബെല്ലടിച്ചു നോക്കി. ഫോണ്‍ വിളിച്ചു നോക്കിയപ്പോഴും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസികളെ അറിയിക്കുകയും അവര്‍ പോലീസിനെ വിളിക്കുകയുമായിരുന്നു. മുറിയില്‍ തറയില്‍ വീണു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹമെന്നും അവര്‍ പറഞ്ഞു. വാണി ജയറാമിന്റെ മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.